ശാ​ന്ത​ന്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Sunday, April 11, 2021 10:30 PM IST
രാ​ജ​കു​മാ​രി: നി​യ​മ സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​വി​ടെ വോ​ട്ട് ചെ​യ്ത ശേ​ഷം കേ​ര​ള​ത്തി​ലെ​ത്തി ചേ​രി​യാ​റി​ലെ പോ​ളി​ങ് ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ബൂ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ഏ​ജ​ന്‍റ് ഇ​ത് എ​തി​ർ​ക്കു​ക​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.
തു​ട​ർ​ന്നു​ണ്ടാ​യ നേ​രി​യ സം​ഘ​ർ​ഷം പൊ​ലീ​സ് ഇ​ട​പെ​ട്ട് അ​വ​സാ​നി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ എ​ത്തി​യ ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഒ​രു സം​ഘ​മാ​ളു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഇ​വ​ർ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ പൊ​ലീ​സ് എ​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഇ​വി​ടെ നി​ന്ന് ര​ക്ഷ​പെ​ടു​ത്തി​യ​ത്.
സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ശാ​ന്ത​ൻ​പാ​റ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക​ള്ള കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ശാ​ന്ത​ൻ​പാ​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ഇ.​എം. ആ​ഗ​സ്തി, എം.​എ​ൻ. ഗോ​പി, സേ​നാ​പ​തി വേ​ണു, തോ​മ​സ് രാ​ജ​ൻ, റെ​ജി പ​ന​ച്ചി​ക്ക​ൽ, കെ.​കെ. മോ​ഹ​ന​ൻ, ബെ​ന്നി പാ​ല​ക്കാ​ട്ട്, കെ.​എ​സ്. അ​രു​ണ്‍, ബോ​സ് പു​ത്ത​യ​ത്ത്, എ​സ്. വ​ന​രാ​ജ് എ​ന്നി​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ൽ​കി.