അ​രു​വി​ത്തു​റ തി​രു​നാ​ളി​നു 22നു ​​കൊ​​ടി​​യേ​​റും; നൊ​വേ​ന​യ്ക്കു തു​ട​ക്ക​മാ​യി
Thursday, April 15, 2021 10:16 PM IST
അ​​രു​​വി​​ത്തു​​റ: തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് ഒ​​രു​​ക്ക​​മാ​​യു​​ള്ള നൊ​​വേ​​ന​​യ്ക്കു തു​​ട​​ക്ക​​മാ​​യി. 22നു ​​തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റും. 23നു ​​അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​ന്‍റെ തി​​രു​​സ്വ​​രൂ​​പം മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും.
പ്ര​​ധാ​​ന​​തി​​രു​​നാ​​ൾ ദി​​വ​​സ​​മാ​​യ 24നു ​​പൂ​​ർ​​ണ​​ദ​​ണ്ഡ​​വി​​മോ​​ച​​ന ദി​​വ​​സ​​മാ​​ണ്. അ​​ന്നേ​​ദി​​വ​​സം രാ​​വി​​ലെ തി​​രു​​നാ​​ൾ റാ​​സ​​യും ഉ​​ച്ച​​യ്ക്കു പ്ര​​ദ​​ക്ഷി​​ണ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. മേ​​യ് ഒ​​ന്നി​​ന് എ​​ട്ടാ​​മി​​ട​​മാ​​യി ആ​​ഘോ​​ഷി​​ക്കും മേ​​യ് മൂ​​ന്നി​​നു തി​​രു​​നാ​​ൾ സ​​മാ​​പി​​ക്കും.
തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ പു​​ല​​ർ​​ച്ചെ 5.30നും 6.30​​നും 7.30നും 8.30​​നും വൈ​​കു​​ന്നേ​​രം 4.30നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും നൊ​​വേ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. 22നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റ്യ​​ൻ പാ​​ല​​യ്ക്ക​​പ്പ​​റ​​ന്പി​​ൽ കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്ന് ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം. 23നു ​​രാ​​വി​​ലെ 9.30ന് ​​അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​ന്‍റെ തി​​രു​​സ്വ​​രൂ​​പം മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സു​​റി​​യാ​​നി കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. വൈ​​കു​​ന്നേ​​രം 4.30നു ​​തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. പ്ര​​ധാ​​ന​​തി​​രു​​നാ​​ൾ ദി​​വ​​സ​​മാ​​യ 24നു ​​രാ​​വി​​ലെ 10.30നു ​​തി​​രു​​നാ​​ൾ റാ​​സ. മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. വൈ​​കു​​ന്നേ​​രം 5.15ന് ​​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം മ​​ല​​ങ്ക​​ര ക്ര​​മ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.
ഇ​​ട​​വ​​ക​​ക്കാ​​രു​​ടെ തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 25നു ​​വൈ​​കു​​ന്നേ​​രം 5.30ന് ​​ബി​​ഷ​​പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് തി​​രു​​സ്വ​​രൂ​​പ പു​​നഃ​​പ്ര​​തി​​ഷ്ഠ. എ​​ട്ടാ​​മി​​ട ദി​​ന​​മാ​​യ മേ​​യ് ഒ​​ന്നി​​ന് രാ​​വി​​ലെ 10ന് ​​ബി​​ഷ​​പ് മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.
തി​​രു​​നാ​​ൾ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളു​​ടെ ത​​ത്സ​​മ​​യ സം​​പ്രേ​​ക്ഷ​​ണം www.aruvithurapally.com എ​​ന്ന വെ​​ബ് സൈ​​റ്റി​​ലും ഫേ​​സ് ബു​​ക്കി​​ലും ല​​ഭ്യ​​മാ​​ണ്.
സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് തി​​രു​​നാ​​ൾ ന​​ട​​ത്തു​​വാ​​ൻ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ചേ​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ ജ​​ന​​പ്ര​​തി​​നി​​ധി യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. കെ​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ​​യും ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ​​യും ആ​​രോ​​ഗ്യ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും സേ​​വ​​നം തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കും.