ചെ​റു​തോ​ണി പാ​ലം; അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റാ​ൻ ക​ള​ക്ട​റു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം
Thursday, April 15, 2021 10:20 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി പാ​ല​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യി. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 2018-ലെ ​പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് ചെ​റു​തോ​ണി​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്. അ​ന്നു​ത​ന്നെ ത​യാ​റാ​ക്കി​യി​രു​ന്ന അ​ലൈ​ൻ​മെ​ന്‍റ് അ​നു​സ​രി​ച്ചു​ത​ന്നെ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​ണ് ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ന്പ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
ഇ​ത​നു​സ​രി​ച്ച് ചെ​റു​തോ​ണി ട്രാ​ഫി​ക് ഐ​ല​ന്‍റ് പൂ​ജ്യം പോ​യി​ന്‍റാ​യി പ​രി​ഗ​ണി​ച്ച് അ​ലൈ​ൻ​മെ​ന്‍റ് നി​ർ​ണ​യി​ക്കും. ടൗ​ണ്‍ ര​ണ്ടാ​യി വി​ഭ​ജി​ച്ചു​കൊ​ണ്ട് ഇ​രു​വ​ശ​ങ്ങ​ളും കെ​ട്ടി​യു​യ​ർ​ത്തി ത​യാ​റാ​ക്കി​യ അ​ലൈ​ൻ​മെ​ന്‍റാ​ണ് പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​ത്.
നി​ല​വി​ലെ അ​ലൈ​ൻ​മെ​ന്‍റ് അ​നു​സ​രി​ച്ച് തൊ​ടു​പു​ഴ​യി​ൽ​നി​ന്നും വ​രു​ന്ന അ​ടി​മാ​ലി​ക്കു​ള​ള വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ ക​ട്ട​പ്പ​ന റൂ​ട്ടി​ലെ​ത്തി പു​തി​യ പാ​ല​ത്തി​ലൂ​ടെ ക​യ​റി സെ​ന്‍റ​ർ ജം​ഗ്ഷ​നി​ൽ വ​ന്ന് അ​ടി​മാ​ലി ഭാ​ഗ​ത്തേ​ക്ക് പോ​ക​ണ​മാ​യി​രു​ന്നു. ഇ​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി എ​ല്ലാ ഭാ​ഗ​ത്തേ​ക്കു​മു​ള​ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​തി​യ പാ​ല​ത്തി​ലൂ​ടെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും സ​ഞ്ച​രി​ക്കാ​വു​ന്ന രീ​തി​യി​ൽ രൂ​പ​രേ​ഖ​യി​ലും മാ​റ്റം വ​രു​ത്തു​ന്ന​തി​നും സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ര​ണ്ടു​ഭി​വ​സ​ത്തി​നു​ള​ളി​ൽ പു​തി​യ അ​ലൈ​ൻ​മെ​ന്‍റും പ്ലാ​നും ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ദേ​ശീ​യ പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ള​ക്ട​റു​ടെ ചേ​ന്പ​റി​ൽ വീ​ണ്ടും യോ​ഗം​ചേ​രും. ഈ ​യോ​ഗ​ത്തി​ൽ പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് അ​വ​ത​രി​പ്പി​ക്കും. പു​തി​യ പ്ലാ​നി​നും അ​ലൈ​ൻ​മെ​ന്‍റി​നും ഈ ​യോ​ഗ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ഭാ​ര​വാ​ഹി​ക​ൾ പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ൽ​കും. ഇ​ത്ത​ര​ത്തി​ൽ പൂ​ർ​ണ​മാ​യും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ദു​രീ​ക​രി​ച്ച​ശേ​ഷം പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് അ​നു​സ​രി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്കും.
ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, സി.​വി വ​ർ​ഗീ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക​ണ്ടം, സ​മി​തി പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്നേ​ൽ, ചെ​റു​തോ​ണി പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ൽ, പി.​ബി. സ​ബീ​ഷ്, ബി​നോ​യി സെ​ബാ​സ്റ്റ്യ​ൻ, ദേ​ശീ​യ പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.