ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ന് ഹൈ​ടെ​ക് മൈ​താ​നം
Friday, April 16, 2021 10:00 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഒ​രു​ക്കു​ന്ന മൈ​താ​ന​ത്തി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി.

റീ​പ്ലേ 2021- റി​ന​വേ​ഷ​ൻ ഓ​ഫ് പ്ലേ​ഗ്രൗ​ണ്ട് എ​ന്ന് പേ​രി​ലു​ള്ള മൈ​താ​ന പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ത​മം​ഗ​ലം കോ​ർ​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധ്യ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​യ്ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ന് ര​ണ്ട​ര ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള മൈ​താ​ന​മു​ണ്ടെ​ങ്കി​ലും നി​ല​വി​ലു​ള്ള വെ​ള്ള​ക്കെ​ട്ടും മ​റ്റും കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് ത​ട​സ​മാ​യി​രു​ന്നു. ഗ്രൗ​ണ്ട് ആ​ധു​നി​ക​വ​ത്ക്ക​രി​ക്കു​ന്ന​തോ​ടെ പ​രി​ശീ​ല​ന​ത്തി​നും കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും മി​ക​ച്ച സൗ​ക​ര്യം ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മി​ക​ച്ച പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളോ​ടെ ബാ​ഡ്മി​ന്‍റ​ണ്‍, വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ, ഖോ-​ഖോ കോ​ർ​ട്ടു​ക​ൾ, 200 മീ​റ്റ​ർ ട്രാ​ക്ക്, ക്രി​ക്ക​റ്റ് നെ​റ്റ് പ്രാ​ക്ടീ​സ് കോ​ർ​ട്ട്, ജം​പിം​ഗ് പി​റ്റ്സ്, ത്രോ​യിം​ഗ് അ​റീ​ന, ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ൾ​ക്ക് ഇ​രി​ക്കാ​വു​ന്ന ഗാ​ല​റി എ​ന്നി​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ന്പ​തു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, കാ​യി​ക​രം​ഗ​ത്തോ​ട് താ​ത്പ​ര്യ​മു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി​സോ​യ് ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ കെ.​എ. പൈ​ലി, വാ​ർ​ഡ് മെം​ബ​ർ ആ​ൻ​സി സി​റി​യ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി, ഹോ​ളി ഫാ​മി​ലി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ടി. തോ​ബി​യാ​സ്, സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ഇ​മ്മാ​നു​വേ​ൽ മു​ണ്ട​യ്ക്ക​ൽ, ഗ്രൗ​ണ്ട് നി​ർ​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​ളി മു​രി​ങ്ങ​മ​റ്റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.