സാ​ക്ഷ​ര​ത മി​ഷ​ൻ ഓ​ഫീ​സ് ത​ക​ർ​ത്ത പ്ര​തി​ക​ളെ​കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്
Friday, April 16, 2021 10:03 PM IST
നെ​ടു​ങ്ക​ണ്ടം: വി​ഷു​ദി​ന​ത്തി​ൽ രാ​ത്രി നെ​ടു​ങ്ക​ണ്ട​ത്തെ സാ​ക്ഷ​ര​ത മി​ഷ​ൻ ഓ​ഫീ​സ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ സാ​ക്ഷ​ര​ത മി​ഷ​ൻ ഓ​ഫീ​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. നെ​ടു​ങ്ക​ണ്ട​ത്തെ സാ​ക്ഷ​ര​ത മി​ഷ​ൻ പ്രേ​ര​കി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു.
ബു​ധ​നാ​ഴ്ച രാ​ത്രി 11-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ക്ര​മി​ക​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന ഓ​ഫീ​സി​ന്‍റെ​യും ക്ലാ​സ് ന​ട​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ​യും ജ​ന​ലു​ക​ളാ​ണ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. അ​ക്ര​മ​ത്തി​നി​ടെ പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് സൂ​ച​ന.
കെ​ട്ടി​ടം അ​ടി​ച്ചു​ത​ക​ർ​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടു​ക​യും പ​ഞ്ചാ​യ​ത്തം​ഗ​മാ​യ അ​ജീ​ഷ് മു​തു​കു​ന്നേ​ൽ സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സ്ഥ​ല​ത്തു​നി​ന്നും അ​ക്ര​മി​സം​ഘ​ത്തി​ന്േ‍​റ​തെ​ന്നു സം​ശ​യി​ക്കു​ന്ന ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളു​ടെ വി​വ​രം ല​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് സാ​ക്ഷ​ര​ത മി​ഷ​ൻ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സാ​ക്ഷ​ര​ത മി​ഷ​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ൽ അ​ങ്ക​ണ​വാ​ടി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. രാ​ത്രി​യെ​ത്തി​യ മ​ദ്യ​പ​സം​ഘം സാ​ക്ഷ​ര​ത മി​ഷ​ന്‍റെ മു​ൻ​വ​ശ​ത്തി​രു​ന്നു ഭ​ക്ഷ​ണ​വും മ​ദ്യ​വും ക​ഴി​ച്ച​ശേ​ഷ​മാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.