കോ​വി​ഡ്: മോ​ട്ടോ​ർവാ​ഹ​ന മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ
Monday, April 19, 2021 10:03 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു. ബ​സ്, ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളാ​ണ് വീ​ണ്ടും വീ​ണ്ടും ദു​രി​ത​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ബ​സു​ക​ളി​ൽ തി​ര​ക്ക് കു​റ​ഞ്ഞ​തോ​ടെ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് നി​ർ​ത്തി.
ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന ഉ​ട​മ​ക​ളും ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടു​ന്ന​ത്. അ​ന്യ സം​സ്ഥാ​ന യാ​ത്ര​ക​ൾ​ക്കും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്കും നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ​യാ​ണ് ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​രു​ടെ കാ​ര്യം വീ​ണ്ടും ദു​രി​ത​ത്തി​ലാ​യ​ത്. ടൗ​ണു​ക​ളി​ലേ​ക്കെ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​ന്ന​തോ​ടെ ഓ​ട്ടോ​ക്കാ​രു​ടെ കാ​ര്യ​വും ക​ഷ്ട​ത്തി​ലാ​യി.
കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മാ​ണ് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. ഇ​രു​ന്നു യാ​ത്ര ചെ​യ്യാ​നു​ള്ള യാ​ത്ര​ക്കാ​രെ മാ​ത്രം ക​യ​റ്റു​ക എ​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​യ്ക്ക​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും പ​റ​യു​ന്ന​ത്. ഇ​ന്ധ​ന വി​ല വ​ർ​ധ​ന അ​ട​ക്കം സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്നു ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണു കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ​ത്.
ഇ​തോ​ടെ പ​ല ബ​സ് റൂ​ട്ടു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഇ​തി​നി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചാ​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​രു​മെ​ന്നും ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു.
ലോ​ക്ഡൗ​ണി​നു ശേ​ഷം ബ​സു​ക​ളി​ൽ ആ​ദ്യം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ന്നീ​ട് കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും സ്വ​കാ​ര്യ ബ​സു​ക​ളി​ലും മ​റ്റും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. എ​ന്നാ​ലി​പ്പോ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ടു​പ്പി​ച്ച​തോ​ടെ സ​ർ​വീ​സ് ന​ട​ത്തി​പ്പ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്.
കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തോ​ടെ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് ഓ​ട്ടം വ​ലി​യ തോ​തി​ൽ കു​റ​ഞ്ഞു. ദീ​ർ​ഘ ദൂ​ര ഓ​ട്ട​ങ്ങ​ൾ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഓ​ട്ടം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.
കോ​വി​ഡ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ട​ഞ്ഞു കി​ട​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ വീ​ണ്ടും തു​റ​ന്ന​ത് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പു​റ​മെ അ​ന്യ​സം​സ്ഥാ​ന​ത്തേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തും വി​ന​യാ​യി.
ഓ​ട്ടോ​ക്കാ​രു​ടെ അ​വ​സ്ഥ ഇ​പ്പോ​ൾ ഏ​റെ ദ​യ​നീ​യ​മാ​ണ്. ഓ​ട്ടം നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞെ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ടൗ​ണു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ന​ന്നേ കു​റ​ഞ്ഞ​താ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. വാ​ഹ​നം ഒ​തു​ക്കി​യി​ട്ട് മ​റ്റ് ജോ​ലി​ക​ൾ​ക്ക് പോ​കാ​മെ​ന്ന് വ​ച്ചാ​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പോ​ലും തൊ​ഴി​ലി​ല്ല.
മു​ൻ​പു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ വ​ലി​യ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലേ​ക്കാ​ണ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി മേ​ഖ​ല നീ​ങ്ങു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.