കോ​വി​ഡ് മരണങ്ങൾ
Monday, April 19, 2021 10:14 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് ബാ​ധി​ച്ചു വ​യോ​ധി​ക​ൻ മ​രി​ച്ചു. കോ​ന്പ​യാ​ർ പു​ത്ത​ൻ​വീ​ട് വ​ർ​ഗീ​സ് ദാ​നി​യേ​ൽ(86) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: വ​ർ​ഗീ​സ്, ലി​സി, ഫി​ലി​പ്പോ​സ്. മ​രു​മ​ക്ക​ൾ: ഷൈ​ബി, സ​ജി, മോ​ളി.

തൊ​ടു​പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് വീ​ട്ടി​ൽ ക്വാ​റ​ന്‍റെെനി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. പെ​രു​ന്പി​ള്ളി​ച്ചി​റ കൊ​ല്ലം​പ​റ​ന്പി​ൽ അ​ബ്ദു​ൾ അ​സീ​സ് (65) ആ​ണ് മ​രി​ച്ച​ത്. വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന അ​ബ്ദു​ൾ അ​സീ​സി​ന് വീ​ട്ടി​ൽ വ​ച്ച് അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ന​ട​ത്തി.