ജി​ല്ല​യി​ൽ 637 പേ​ർ​ക്കു കോ​വി​ഡ്
Tuesday, April 20, 2021 9:47 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 600 ക​വി​ഞ്ഞു. ഇ​ന്ന​ലെ 637 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 17.08 ആ​ണ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 620 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.
എ​ട്ടുപേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ന്യസം​സ്ഥാ​ന​ത്തുനി​ന്ന് എ​ത്തി​യ ഒ​ൻ​പ​തു പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 97പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 60, ആ​ല​ക്കോ​ട് 3, അ​റ​ക്കു​ളം 9 , അ​യ്യ​പ്പ​ൻ​കോ​വി​ൽ 5, ബൈ​സ​ണ്‍​വാ​ലി 2, ച​ക്കു​പ​ള്ളം 5, ചി​ന്ന​ക്ക​നാ​ൽ 4, ഇ​ട​വെ​ട്ടി 16, ഏ​ല​പ്പാ​റ 44, ഇ​ര​ട്ട​യാ​ർ 24, ക​ഞ്ഞി​ക്കു​ഴി 17, കാ​മാ​ക്ഷി 11, കാ​ഞ്ചി​യാ​ർ 10, കാ​ന്ത​ല്ലൂ​ർ 1, ക​രി​മ​ണ്ണൂ​ർ 10, ക​രി​ങ്കു​ന്നം 9, ക​രു​ണാ​പു​രം 2, ക​ട്ട​പ്പ​ന 43, കോ​ടി​ക്കു​ളം 2, കൊ​ക്ക​യാ​ർ 9, കൊ​ന്ന​ത്ത​ടി 10, കു​ട​യ​ത്തൂ​ർ 5, കു​മാ​ര​മം​ഗ​ലം 19, കു​മ​ളി 18, മ​ണ​ക്കാ​ട് 6, മാ​ങ്കു​ളം 4, മ​രി​യാ​പു​രം 15, മൂ​ന്നാ​ർ 10, മു​ട്ടം 5, നെ​ടു​ങ്ക​ണ്ടം 11, പ​ള്ളി​വാ​സ​ൽ 9, പാ​ന്പാ​ടും​പാ​റ 5, പീ​രു​മേ​ട് 5, പെ​രു​വ​ന്താ​നം 21, പു​റ​പ്പു​ഴ 3, രാ​ജാ​ക്കാ​ട് 2, രാ​ജ​കു​മാ​രി 2, സേ​നാ​പ​തി 5, തൊ​ടു​പു​ഴ 69, ഉ​ടു​ന്പ​ൻ​ചോ​ല 2, ഉ​ടു​ന്പ​ന്നൂ​ർ 6, ഉ​പ്പു​ത​റ 13, വ​ണ്ട​ൻ​മേ​ട് 15, വ​ണ്ടി​പ്പെ​രി​യാ​ർ 4, വ​ണ്ണ​പ്പു​റം 28, വാ​ത്തി​ക്കു​ടി 11, വാ​ഴ​ത്തോ​പ്പ് 14, വെ​ള്ള​ത്തൂ​വ​ൽ 26, വെ​ള്ളി​യാ​മ​റ്റം 8 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക്.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​നി (22), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (26), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി (23), കു​മാ​ര​മം​ഗ​ലം ഏ​ഴ​ല്ലൂ​ർ സ്വ​ദേ​ശി (29), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (30), ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ൾ (60, 27), ക​ട്ട​പ്പ​ന ന​രി​യം​പാ​റ സ്വ​ദേ​ശി (28).

ചികിത്സ​യി​ലു​ള്ള​ത് 5064 പേ​ർ

തൊ​ടു​പു​ഴ: കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ ചി​കിത്സയി​ലു​ള്ള​വ​രു​ടെ എ​ണ്ണം 5000 ക​ട​ന്നു. ഇ​ന്ന​ലെ 5064 പേ​രാ​ണ് ചി​കി​ത്സയി​ലു​ണ്ടാ​യി​രു​ന്ന​ത്. ഭൂ​രി​ഭാ​ഗം പേ​രും വീ​ടു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. കാ​ര്യ​മാ​യ രോ​ഗല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രാ​ണ് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.
ശ്വാ​സ​ത​ട​സ​വും മ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ന്നു​ണ്ട്. ഇ​വ​രി​ൽ പ​ല​ർ​ക്കും ഓ​ക്സി​ജ​ൻ ന​ൽ​കേ​ണ്ടി വ​രു​ന്നു​ണ്ട്. നി​ല​വി​ൽ ജി​ല്ല​യി​ൽ ഓ​ക്സി​ജ​ന് ക്ഷാ​മ​മി​ല്ല. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.