ജൈ​വ​ഗ്രാം വി​ത്ത് മ​ഹോ​ത്സ​വം
Tuesday, April 20, 2021 9:49 PM IST
ചെ​റു​തോ​ണി: പ​ത്താ​മു​ദ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ ചെ​റു​തോ​ണി​യി​ൽ വി​ത്ത് മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ കോ - ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ് അ​റി​യി​ച്ചു. രാ​വി​ലെ 11-ന് ​ജൈ​വ​ഗ്രാം ഓ​ഫീ​സ് കേ​ന്ദ്ര​ത്തി​ലാ​ണ് വി​ത്ത് മ​ഹോ​ത്സ​വം ന​ട​ത്തു​ന്ന​ത്. വി​പു​ല​മാ​യ ശേ​ഖ​രം വി​ത്തു​പു​ര​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ഗ​സ്തി ചീ​ര, ആ​കാ​ശ വെ​ള​ള​രി, നെ​യ്ചേ​ന, അ​ട​താ​പ്പ്, ച​തു​ര​പ​യ​ർ, ക​ർ​കി​ട​ക പ​യ​ർ, കാ​ട്ടു​കോ​വ​ൽ, വെ​ട്ടു​ക​ത്തി, മ​ല​യ​ര​യ​ൻ ചേ​ന്പ്, നെ​യ്യ് കു​ന്പ​ള​ങ്ങ, മാ​ത​ൾ കി​ഴ​ങ്ങ്, വെ​ണ്‍​കി​ഴ​ങ്ങ്, ചെ​റു​കി​ഴ​ങ്ങ്, ചെ​ങ്ങ​നീ​ർ കി​ഴ​ങ്ങ്, നൂ​റാ​ൽ കാ​ച്ചി​ൽ തു​ട​ങ്ങി​യ വി​ത്തി​ന​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. കൂ​ടാ​തെ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ല്ലാ​യി​നം പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും വി​റ്റ​ഴി​ക്കു​ന്ന​തി​നു​ള​ള സൗ​ക​ര്യ​വും ജൈ​വ​ഗ്രാം സെ​ന്‍റ​റി​ൽ ഉ​ണ്ടാ​കു​മെ​ന്ന് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.