ഒ​ട്ടോഡ്രൈ​വ​ർ വാ​ഹ​ന​ത്തോ​ടൊ​പ്പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
Wednesday, April 21, 2021 10:31 PM IST
രാ​ജ​കു​മാ​രി: ഓ​ട്ടോ ഡ്രൈ​വ​റെ വാ​ഹ​നത്തോ​ടൊ​പ്പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ടു​ന്പ​ൻ​ചോ​ല ആ​ര്യ ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ൻ (57)നെ​യാ​ണ് ് ശാ​ന്ത​ൻ​പാ​റ ടൗ​ണി​ൽ വെ​ന്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന​ലെ രാ​ത്രി ഒ​ന്നോ​ടെ മാ​വ​ടി​യി​ൽ നി​ന്നും രാ​ജ​കു​മാ​രി​യി​ലേ​ക്ക് പോ​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് ശാ​ന്ത​ന്പാ​റ ടൗ​ണി​ന് സ​മീ​പം ഓ​ട്ടോ റി​ക്ഷ ക​ത്തു​ന്ന​ത് ക​ണ്ട​ത്. ഇ​യാ​ൾ ഉ​ട​ൻ​ത​ന്നെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ചു .
പോ​ലീ​സ് സം​ഭ​വസ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ സീ​റ്റി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ രാ​ജേ​ന്ദ്ര​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലെ തീ ​അ​ണ​ച്ച​ശേ​ഷം രാ​ജേ​ന്ദ്ര​നെ പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ​ത​ന്നെ ആം​ബു​ല​ൻ​സി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല ടൗ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​യ രാ​ജേ​ന്ദ്ര​ൻ ഏ​താ​നും ആ​ഴ്ച​ക​ളാ​യി മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ത​ന്‍റെ മ​ര​ണം അ​ടു​ത്തു എ​ന്ന് പ​ല സു​ഹൃ​ത്തു​ക്ക​ളോ​ടും രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഗി​രി​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ആ​ര്യ, അ​ച്ചു. മ​രു​മ​ക​ൻ: സു​ബീ​ഷ് .