കോ​വി​ഡ് പ്ര​തി​രോ​ധി​ക്കാ​ൻ ജാ​ഗ്ര​താക​മ്മി​റ്റി
Wednesday, April 21, 2021 10:31 PM IST
കാ​ന്ത​ല്ലൂ​ർ: കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. മോ​ഹ​ൻ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജാ​ഗ്ര​ത ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ആ​ശാ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ബോ​ധ​വ​ത്ക്കര​ണം ന​ട​ത്തും. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ വീ​ടു​ക​ളി​ൽ എ​ത്തി ആ​ധാ​ർ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കും. സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്താ​ൻ വാ​ർ​ഡു​ക​ൾ തോ​റും ഉ​ച്ച​ഭാ​ഷ​ണി​ക​ളി​ലൂ​ടെ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തും. ആ​ദി​വാ​സി മേ​ഖ​ല​യി​ൽ അം​ഗ​ൻ​വാ​ടി അ​ധ്യാ​പ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തും.
വി​നോ​ദ​സ​ഞ്ചാ​ര​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ങ്കി​ലും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി താ​മ​സി​ക്കു​ന്ന​വ​ർ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. ടാ​ക്സി വാ​ഹ​ന​ക്കാ​ർ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക​യ​റ്റു​ന്പോ​ൾ സാ​മൂ​ഹ്യ അ​ക​ലം ശ്ര​ദ്ധി​ക്ക​ണം. മ​ദ്യ വി​ൽ​പ്പ​ന ശാ​ല​ക​ളി​ലും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും.