ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​നു പ​രി​ക്കേ​റ്റു
Wednesday, April 21, 2021 10:31 PM IST
കു​മ​ളി: ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു. കു​മ​ളി 66-ാം മൈ​ൽ തൂ​ങ്ങം​പ​റ​ന്പി​ൽ ചാ​ക്കോ​ച്ച​​നെ​യാ​ണ് ക​ര​ടി ആ​ക്ര​മി​ച്ച​ത്. കാ​ലി​നും വ​യ​റി​നും പ​രി​ക്കേ​റ്റ ചാ​ക്കോ​ച്ച​നെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ രാ​ത്രി ഒ​ൻ​പ​തോ​ടെ 66-ാം മൈ​ലി​ലെ ഗ്രോ​ട്ടോ​യി​ൽ തി​രി ക​ത്തി​ച്ച​ശേ​ഷം വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ വീ​ടി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ക​ര​ടി അ​ക്ര​മി​ച്ച​ത്. മൊ​ബൈ​ൽ വെ​ളി​ച്ച​ത്തി​ൽ വീ​ട്ടി​ലേ​യ്ക്ക് പോ​യ​തി​നാ​ൽ ക​ര​ടി തൊ​ട്ട​ടു​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ചാ​ക്കോ​ച്ച​ൻ ക​ണ്ട​ത്. ഉ​ട​ൻ പി​ൻ​തി​രി​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ര​ടി ചാക്കോച്ചന്‍റെ വ​ല​ത് കാ​ലി​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്തി​രി​ഞ്ഞ് ഓ​ടി​യ ഇ​യാ​ളെ ക​ര​ടി പി​ന്തു​ട​രു​ക​യും ചെ​യ്തു. കു​റേദൂ​രം പി​ന്നി​ട്ട​പ്പോ​ൾ ഇ​യാ​ൾ ക​ല്ലി​ൽ ത​ട്ടി വീ​ണ​തോ​ടെ ക​ര​ടി പി​ന്തി​രി​ഞ്ഞ് പോ​യി.
കാ​ലി​നും വ​യ​റി​നും പ​രി​ക്കേ​റ്റ ചാ​ക്കോ​ച്ച​ൻ വ​ഴി​യി​ൽ കി​ട​ന്ന് ഫോ​ണി​ൽ വീ​ട്ടു​കാ​രെ വി​ളി​ച്ച് അ​പ​ക​ടവി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ വ​നം വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. വ​ന​ത്തി​ൽ നി​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​യ​റാ​തെ വൈ​ദ്യു​തി വേ​ലി, കി​ട​ങ്ങു​ക​ൾ തു​ട​ങ്ങി വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് പ​ല​പ്പോ​ഴാ​യി ഉ​റ​പ്പു​ക​ൾ ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ വ​നം വ​കു​പ്പി​നു ക​ഴി​യു​ന്നി​ല്ല. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭ​ക്ഷ്യ​വി​ള​ക​ളും, നാ​ണ്യ​വി​ള​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ ജ​ന​ങ്ങ​ളെ വ​ന്യ​ജീ​വി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തും ഭീ​തി വ​ർ​ദ്ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് വ​ന്യ മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.