ജി​ല്ല​യി​ൽ ഇ​തുവ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 1,80,957 പേ​ർ മാ​ത്രം
Wednesday, April 21, 2021 10:35 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ വാ​ക്സി​ൻ ന​ൽ​കി​യ​ത് 1,82,948 പേ​ർ​ക്ക് മാ​ത്രം. ജ​നു​വ​രി 16 മു​ത​ൽ ക​ഴി​ഞ്ഞ 20 വ​രെ​യാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​ത്. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 82,202 പേ​രും 45 വ​യ​സി​നു മു​ക​ളി​ലു​ള്ള 48,802 പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.18,948 ഹെ​ൽ​ത്ത് കെ​യ​ർ വ​ർ​ക്ക​ർ​മാ​രും 24776 ഫ്ര​ണ്ട് ലൈ​ൻ വ​ർ​ക്ക​ർ​മാ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.
ജി​ല്ല​യി​ൽ ആ​കെ​യു​ള്ള 11,69,846 പേ​രി​ൽ 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 3,11,230 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നാ​യി​രു​ന്നു നീ​ക്കം. ഇ​വ​രി​ൽ പ​കു​തി​പേ​ർ​ക്ക് പോ​ലും വാ​ക്സി​ൻ ന​ൽ​കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ണ്ടാം​ഘ​ട്ടം വാ​ക്സി​ൻ എ​ടു​ക്കാ​നും ആ​ളു​ക​ൾ നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. ചൊ​വ്വാ​ഴ്ച്ച വ​രെ 20800 ഡോ​സ് വാ​ക്സി​നാ​ണ് സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന് 5000 ഡോ​സ് വാ​ക്സി​ൻ കൂ​ടി ജി​ല്ല​യി​ലേ​ക്കെ​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ്പു​ക​ൾ എ​ടു​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ പ്രമുഖ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ ചു​രു​ക്കം ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​ത്. കോ​വാ​ക്സി​നാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും ന​ൽ​കി​യ​ത്. ഇ​ന്ന് ജി​ല്ല​യി​ൽ 46 സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 63 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കും. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്, പീ​രു​മേ​ട്, നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, പു​റ​പ്പു​ഴ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വാ​ക്സി​നും മ​റ്റി​ട​ങ്ങ​ളി​ൽ കോ​വി​ഷീ​ൽ​ഡു​മാ​ണ് ന​ൽ​കു​ന്ന​ത്. ര​ണ്ടു ദി​വ​സം കൂ​ടി ന​ൽ​കാ​നു​ള്ള കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ജി​ല്ല​യി​ൽ സ്റ്റോ​ക്കു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. അ​ടു​ത്ത ദി​വ​സം വാ​ക്സി​ൻ എ​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ങ്കി​ലും സ്റ്റോ​ക്ക് തീ​ർ​ന്നാ​ൽ പി​ന്നീ​ട് വാ​ക്സി​ൻ എ​ന്നു ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും ആ​ശ​ങ്ക​യു​ണ്ട്.
ഇ​തി​നി​ടെ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്പോ​ൾ കൂ​ട്ട​പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും മ​രു​ന്നി​ന്‍റെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് വാ​ക്്സി​നേ​ഷ​ന്‍റെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചും രോ​ഗ​ത്തി​ന്‍റെ ഗ​തി​വേ​ഗം പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. റ​വ​ന്യു, ആ​രോ​ഗ്യം, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ജി​ല്ലാ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.
അ​വ​ശ്യയാ​ത്ര​ക​ൾ അ​നു​വ​ദി​ച്ചും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ​യു​ള്ള യാ​ത്ര​ക​ൾ നി​യ​ന്ത്രി​ച്ചും തൊ​ഴി​ൽ ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ട്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും ശു​ചി​ത്വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ലൂ​ടെ ന​ൽ​കു​ന്ന​ത്. കൂ​ട്ട​പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗ സാ​ധ്യ​താ മേ​ഖ​ല ക​ണ്ടെ​ത്താ​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നു​മാ​ണ് ല​ക്ഷ്യം. ഈ ​മാ​സം കോ​വി​ഡ് 43,398 പേ​രി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 5,291 പേ​ർ​ക്ക് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. 12.2 ആ​ണ് ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി.