ഇ​ടു​ക്കി​യി​ൽ നി​ന്നും 12-ാം നൂ​റ്റാ​ണ്ടി​ലെ ച​രി​ത്ര സ്മാ​ര​കം ക​ണ്ടെ​ടു​ത്തു
Wednesday, April 21, 2021 10:36 PM IST
രാ​ജ​കു​മാ​രി: ഇ​ടു​ക്കി ച​തു​രം​ഗ​പ്പാ​റ​യി​ൽ നി​ന്നും പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടി​ലെ ച​രി​ത്രസ്മാ​ര​ക​മാ​യ വീ​ര​ക്ക​ല്ലു​ക​ൾ ക​ണ്ടെ​ടു​ത്തു. ആ​ന​പ്പു​റ​ത്തി​രി​ക്കു​ന്ന വീ​ര​പു​രു​ഷ​ന്‍റെ അ​പൂ​ർ​വ​മാ​യ സം​ഘ​കാ​ല സ്മാ​ര​ക​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ടു​ക്കി​യു​ടെ സം​ഘ​കാ​ല ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ക​ണ്ടെ​ത്ത​ലാ​ണ് ഇ​ത്.
ച​തു​രം​ഗ​പ്പാ​റ​യി​ൽ ത​മി​ഴ്നാ​ടി​ന്‍റെ അ​തി​ർമ​ല​യു​ടെ കി​ഴ​ക്കേ അ​റ്റ​ത്തു​ള്ള ആ​ൽ​മ​ര​ചു​വ​ട്ടി​ലാ​ണ് പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടി​ലേ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ശി​ൽ​പ ചാ​തു​രി അ​ധി​ക​മാ​രും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ത്ത നി​ല​യി​ൽ ച​രി​ത്ര ഗ​വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്.
വി​ജ​യ​ഭേ​രിമു​ഴ​ക്കി നി​ൽ​ക്കു​ന്ന ആ​ന​യു​ടെ മു​ക​ളി​ൽ ആ​ഭ​ര​ണ​ങ്ങ​ള​ണി​ഞ്ഞ് വി​ല്ലും ആ​യു​ധ​ങ്ങ​ളു​മാ​യി വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യി​രി​ക്കു​ന്ന വീ​ര​ന്‍റെ നി​ർ​മി​തി​യാ​ണ് വീ​ര​ക്ക​ല്ല്. ഒ​ര​ടി​യോ​ളം ഉ​യ​ര​മു​ള്ള ക​ല്ലി​ലാ​ണ് ശില്പം കൊ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം പ്രാ​ചീ​ന​ നി​ർ​മി​തി ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് ഗ​വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ നെ​ടു​ങ്ക​ണ്ടം പു​രാ​വ​സ്തു ച​രി​ത്ര സം​ര​ക്ഷ​ണസ​മി​തി അം​ഗം ഡോ. ​രാ​ജീ​വ് പു​ലി​യൂ​ർ പ​റ​ഞ്ഞു. നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പേ ഇ​ടു​ക്കി​യു​ടെ മ​ല​മ​ട​ക്കു​ക​ളി​ൽ ഒ​രു നാ​ഗ​രി​ക​ത ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ക​ണ്ടെത്ത​ൽ എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.