കോ​വി​ഡ്: നെ​ടു​ങ്ക​ണ്ട​ത്ത് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു
Thursday, April 22, 2021 9:37 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഭ​ര​ണ​സ​മി​തി​യും സി​എ​ഫ്എ​ൽ​ടി​സി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​മാ​ണ് യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി നാ​ളെ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന വി​ജ​യ​ൻ അ​റി​യി​ച്ചു.
രോ​ഗി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​ത്തി​നാ​യി സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തും. പ​രി​ശോ​ധ​ന​ക്കും വാ​ക്സി​നേ​ഷ​നു​മാ​യി യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ സ്കൂ​ൾ ബ​സു​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ക​ല്ലാ​റി​ൽ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ്ഥി​രം കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​ർ ഈ​യാ​ഴ്ച ആ​രം​ഭി​ക്കും. സി​എ​ഫ്എ​ൽ​ടി​സി​യി​ൽ പു​തു​താ​യി ഫി​സി​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്നും നെ​ടു​ങ്ക​ണ്ട​ത്ത് കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ (സി​എ​സ്എ​ൽ​ടി​സി) ആ​രം​ഭി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.
രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​കീ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ലു​ട​നീ​ളം വാ​ഹ​ന​ത്തി​ൽ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തു​ന്ന​ത് ആ​രം​ഭി​ച്ചു.
കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​വാ​നാ​യി നെ​ടു​ങ്ക​ണ്ട​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ച.
വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ൾ ഉ​ട​ൻ വി​ളി​ച്ചു​കൂ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. സി​എ​ഫ്എ​ൽ​ടി​സി​യി​ലെ എ​ക്സ്റേ മെ​ഷീ​ന്‍റെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​താ​യി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ല​ഘു​ലേ​ഖ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.