മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മു​ട്ട​വും മ​ല​ങ്ക​ര​യും
Thursday, April 22, 2021 9:40 PM IST
മു​ട്ടം: തൊ​ടു​പു​ഴ-പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മ​ല​ങ്ക​ര മു​ത​ൽ മു​ട്ടം വ​രെ​യു​ള​ള റോ​ഡ​രു​കി​ൽ മാ​ലി​ന്യം ത​ള​ള​ൽ വ്യാ​പ​ക​മാ​കു​ന്നു. മു​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പെ​രു​മ​റ്റം ക​നാ​ൽ ഭാ​ഗം, പെ​രു​മ​റ്റം മു​സ്്‌ലിം പ​ള​ളി​ക്ക് സ​മീ​പം റോ​ഡി​ന് വീ​തി കൂ​ട്ടി​യ ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്ക് ക​വ​റി​ൽ പൊ​തി​ഞ്ഞ ഹോ​ട്ട​ൽ മാ​ലി​ന്യ​മാ​ണ് ഇ​ന്ന​ലെ ത​ള​ളി​യ​ത്. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും മ​റ്റും പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്പോ​ഴാ​ണ് മാ​ലി​ന്യം ത​ള​ള​ൽ പ​തി​വാ​കു​ന്ന​ത്.
രാ​ത്രിസ​മ​യ​ത്ത് ഇ​തുവ​ഴി വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രാ​ണ് മാ​ലി​ന്യം ത​ള​ളു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു​വ​രെ ആ​ലു​വ, പെ​രു​ന്പാ​വൂ​ർ, വാ​ഴ​ക്കു​ളം, കൂ​ത്താ​ട്ടു​കു​ളം, ഈ​രാ​റ്റു​പേ​ട്ട, പാ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ശൗ​ചാ​ല​യ മാ​ലി​ന്യം ഉ​ൾ​പ്പ​ടെ മ​ല​ങ്ക​ര ജ​ല​സം​ഭ​ര​ണി​യി​ലും, മ​ല​ങ്ക​ര, തു​ട​ങ്ങ​നാ​ട്, പെ​രു​മ​റ്റം, ശ​ങ്ക​ര​പ്പ​ള​ളി പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ത​ള​ളി​യി​രു​ന്നു.
ഇ​തി​ൽ ചി​ല​രെ​യും വാ​ഹ​ന​ങ്ങ​ളും മു​ട്ടം പ​ഞ്ചാ​യ​ത്തും പോ​ലീ​സും പി​ടി​കൂ​ടി പി​ഴ അ​ട​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ മു​ട്ടം പോ​ലീ​സ് ഇ​വി​ടെ മ​ഫ്തി​യി​ൽ പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചി​രു​ന്നു.