സാ​ക്ഷ​ര​താ​മി​ഷ​ൻ ഓ​ഫീ​സ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ പി​ടി​യി​ലാ​യി
Thursday, April 22, 2021 9:40 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സാ​ക്ഷ​ര​താ മി​ഷ​ൻ ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ചെ​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​വീ​ണ്‍(20), കു​ന്നേ​ൽ അ​ഭി​ജി​ത്ത്(19), ചി​റ​യ്ക്ക​ൽ പ്ര​ണ​വ്(21), ഒ​രു പ​തി​നേ​ഴ് വ​യ​സു​കാ​ര​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ സാ​ക്ഷ​ര​താ മി​ഷ​ൻ ഓ​ഫീ​സി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

വി​ഷു​ദി​ന​ത്തി​ൽ രാ​ത്രി​യാ​ണ് സാ​ക്ഷ​ര​താ മി​ഷ​ൻ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. പ്ര​ധാ​ന ഓ​ഫീ​സി​ന്‍റെ​യും ക്ലാ​സ് മു​റി​യു​ടെ​യും ജ​ന​ലു​ക​ളാ​ണ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. കെ​ട്ടി​ട​ത്തി​ൽ ചോ​ര ക​ട്ട​പി​ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ത്രി​യെ​ത്തി​യ സം​ഘം സാ​ക്ഷ​ര​താ മി​ഷ​ന്‍റെ മു​ൻ​വ​ശ​ത്തി​രു​ന്ന് ഭ​ക്ഷ​ണ​വും മ​ദ്യ​വും ക​ഴി​ച്ച​ശേ​ഷ​മാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ശ​ബ്ദം​കേ​ട്ട് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും എ​ത്തി​യ​തോ​ടെ സം​ഘം വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി ബു​ക്ക് പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.എ​സ്ഐ​മാ​രാ​യ എ.​കെ. സു​ധീ​ർ, ചാ​ക്കോ, അ​ബ്ദു​ൾ റ​സാ​ഖ്, സി​പി​ഒ​മാ​രാ​യ പ്ര​ജി​ൻ​സ്, സ​ലിം, ഗ്രേ​സ​ണ്‍ ആ​ന്‍റ​ണി, അ​ഭി​ലാ​ഷ്, സ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.