ഡി​സി​സി​യു​ടെ ഹ​ലോ ഡോ​ക്‌ടർ പ്രോ​ഗ്രാ​മി​നു തു​ട​ക്കം
Thursday, April 22, 2021 9:40 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാംഘ​ട്ട​ത്തെ നേ​രി​ടാ​ൻ ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ൽ ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തും.
വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രോ​ഗം സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് ഹ​ലോ ഡോ​ക്ട​ർ പ്രോ​ഗ്രാം ന​ട​പ്പാ​ക്കും. വീ​ടു​ക​ളി​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പ​ച്ച​ക്ക​റി കി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ എ​ത്തി​ച്ചു ന​ൽ​കും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ.​പൗ​ലോ​സ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​ൻ, ജോ​ണ്‍ നെ​ടി​യ​പാ​ല, എ​ൻ.​ഐ. ​ബെ​ന്നി, വി.​ഇ. താ​ജു​ദ്ദീ​ൻ, ടി.​ജെ.​ പീ​റ്റ​ർ, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, ടോ​ണി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.