ടൗ​ണു​ക​ളി​ൽ തി​ര​ക്കൊ​ഴി​ഞ്ഞു
Tuesday, May 4, 2021 10:12 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ടൗ​ണു​ക​ളി​ൽ തി​ര​ക്കൊ​ഴി​ഞ്ഞു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യാ​ണ് ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്.
പോ​ലീ​സ് ഇ​ന്ന​ലെ​മു​ത​ൽ നീ​രി​ക്ഷ​ണ​വും വാ​ഹ​ന​പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​രു​ന്നു. ടൗ​ണു​ക​ളി​ലും പ്ര​ധാ​ന പാ​ത​ക​ളി​ലും പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സ​ത്യ​വാ​ങ്മൂ​ല​മോ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡോ ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​യാ​ണ് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ൽ കു​റ​വു​ണ്ടാ​യ​ത്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ തി​രി​ച്ച​യ​ക്കാ​നും പോ​ലീ​സ് പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു.
അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ 25 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ച്ചു.
പ്ര​വ​ർ​ത്ത​ന​സ​മ​യം കു​റ​ച്ചെ​ങ്കി​ലും ബാ​ങ്കു​ക​ളി​ലും തി​ര​ക്ക് കു​റ​ഞ്ഞി​രു​ന്നു. പെ​ട്രോ​ൾ പ​ന്പു​ക​ളും തു​റ​ന്നി​രു​ന്നു. ഹോ​ട്ട​ലു​ക​ൾ പാ​ഴ്സ​ൽ സ​ർ​വീ​സും ഹോം ​ഡെ​ലി​വ​റി​യും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ്ര​ധാ​ന​മാ​യും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തി​യ​ത്.
ചു​രു​ക്കം സ്ഥ​ല​ങ്ങ​ളി​ൽ ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. ടാ​ക്സി, ഓ​ട്ടോ​ക​ൾ നാ​മ​മാ​ത്ര​മാ​യി​രു​ന്നു.
ക​ട്ട​പ്പ​ന​യി​ൽ ഇ​ന്ന​ലെ
ര​ജി​സ്റ്റ​ർ ചെ​യ്ത​ത്
240 കേ​സ്
ക​ട്ട​പ്പ​ന: മി​നി ലോ​ക്ക് ഡൗ​ണി​ൽ ക​ട്ട​പ്പ​ന പോ​ലീ​സ് ഇ​ന്ന​ലെ 240 കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്തു. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യു​ടെ പ​രി​ധി​യി​ലെ ആ​റു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 125, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 100, കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ചു വാ​ഹ​നം പു​റ​ത്തി​റ​ക്കി​യ​തി​ന് 15 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്. 15 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 577 പേ​രെ വാ​ണിം​ഗ് ന​ൽ​കി തി​രി​ച്ച​യ​ച്ച​താ​യി
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​ർ പ​റ​ഞ്ഞു.
കോ​വി​ഡ് രോ​ഗം പ​ട​രു​ന്പോ​ഴും മ​ര​ണ​സം​ഖ്യ കൂ​ടു​ന്പോ​ഴും ഒ​രു​വി​ഭാ​ഗം ജ​ന​ങ്ങ​ൾ രോ​ഗ​ത്തി​ന്‍റ ഗൗ​ര​വം ഇ​നി​യും മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ല​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്.
മൂ​ന്നാ​റി​ൽ
അ​തീ​വ ജാ​ഗ്ര​ത
മൂ​ന്നാ​ർ: കോ​വി​ഡി​ന്‍റെ വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ തോ​ട്ടം മേ​ഖ​ല​യാ​യ മൂ​ന്നാ​റി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളും ജാ​ഗ്ര​ത​യും ക​ർ​ശ​ന​മാ​ക്കി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മൂ​ന്നാ​റി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​റു​ന്ന​താ​യി പ​രി​ശോ​ധ​ന​ക​ളി​ൽ തെ​ളി​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്.
ഇ​ത​നു​സ​രി​ച്ച് അ​തി​രാ​വി​ലെ​ത​ന്നെ മൂ​ന്നാ​റി​ന്‍റെ പ്ര​വേ​ശ​ന ക​ട​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തി​നി​ട​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ​ദി​നം​ത​ന്നെ 200-ഓ​ളം പേ​ർ​ക്കാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. 500-ഓ​ളം​പേ​രെ താ​ക്കീ​തു ചെ​യ്ത് അ​യ​ച്ചു.
ലോ​ക്ക് ഡൗ​ണ്‍ വ​രു​മെ​ന്ന സൂ​ച​ന​ക​ളെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം​ത​ന്നെ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​ങ്ങി ക​രു​ത​ൽ സ്വീ​ക​രി​ച്ചി​ട്ടും നി​ര​വ​ധി പേ​രാ​ണ് ടൗ​ണി​ലെ​ത്തു​വാ​ൻ ശ്ര​മി​ച്ച​ത്. അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ളാ​യ പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി പോ​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നെ​ങ്കി​ലും ക​ട​ക​ളി​ലു​ള്ള തി​ര​ക്ക് ന​ന്നേ കു​റ​വാ​യി​രു​ന്നു.
അ​തേ​സ​മ​യം നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ക​വ​യ്ക്കാ​തെ ചു​റ്റി​ത്തി​രി​ഞ്ഞ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​തി​രാ​വി​ലെ​ത​ന്നെ കൂ​ട്ടം ചേ​ർ​ന്ന് പ്ര​ഭാ​സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രെ​ല്ലാം മ​ട​ക്കി അ​യ​ച്ചു. അ​നാ​വ​ശ്യ​മാ​യി ടൗ​ണി​ലെ​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ​യും മ​ട​ക്കി അ​യ​ച്ചു.
പീ​രു​മേ​ട്ടി​ൽ
പ​രി​ശോ​ധ​ന
ക​ർ​ശ​ന​മാ​ക്കി
ഉ​പ്പു​ത​റ: ലോ​ക് ഡൗ​ണ്‍ സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പീ​രു​മേ​ട് പോ​ലീ​സ് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി.
പാ​ന്പ​നാ​ർ, പീ​രു​മേ​ട്, കു​ട്ടി​ക്കാ​നം, ഏ​ല​പ്പാ​റ എ​ന്നി​വ​ട​ങ്ങ​ളി​ൽ പീ​രു​മേ​ട് ഡി​വൈ​എ​സ്പി ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യ​ത്. കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
ഇ​ടു​ക്കി ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പീ​രു​മേ​ട്, ഏ​ല​പ്പാ​റ, ഉ​പ്പു​ത​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​നം രൂ​ക്ഷ​മാ​യി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പീ​രു​മേ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ​മു​ത​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.
വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അധികൃതർ അ​റി​യി​ച്ചു.