വാ​ക്സി​ൻ തീ​ർ​ന്നു, ഇ​ന്ന് മൂ​ന്നി​ട​ത്ത് മാ​ത്രം
Tuesday, May 4, 2021 10:13 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്നു. ഇ​ന്നു വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത് മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം. ഇ​ടു​ക്കി, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ, വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത്.
ഇ​ന്ന​ലെ 21 സെ​ന്‍റ​റു​ക​ളി​ലാ​യി 2594 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. ഇ​ന്ന് രാ​ത്രി​യോ​ടെ 20000 ഡോ​സ് വാ​ക്സി​ൻ ജി​ല്ല​യി​ലെ​ത്തും. ഇ​ത് നാ​ളെ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ എ​ത്തി​ക്കു​മെ​ങ്കി​ലും വി​ത​ര​ണം ന​ട​ക്കാ​നി​ട​യി​ല്ല. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ കു​ത്തി​വ​യ്പ് ന​ൽ​കും.