തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ചി​കിത്സാ കേ​ന്ദ്ര​മാ​ക്കാ​ൻ ന​ട​പ​ടി
Wednesday, May 5, 2021 10:04 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാംത​രം​ഗ​ത്തി​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യെ പൂ​ർ​ണ​മാ​യും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും. ഇ​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ ആ​രം​ഭി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഗു​രു​ത​ര​മാ​യി രോ​ഗം ബാ​ധി​ക്കു​ന്ന​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ് നി​ല​വി​ൽ ചി​കി​ത്സി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഇ​വി​ടെ ര​ണ്ടി​ട​ങ്ങ​ളി​ലും ഐ​സി​യു കി​ട​ക്ക​ക​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കി​ട​ക്ക​ക​ൾ വി​ട്ടു ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും രോ​ഗ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ത് മ​തി​യാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. തു​ട​ർ​ന്നാ​ണ് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യെ പൂ​ർ​ണ​മാ​യും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​രം​ഭി​ച്ച​ത്. എ​ഴു​പ​ത്തി​യ​ഞ്ചി​ൽ അ​ധി​കം ഐ​സി​യു കി​ട​ക്ക​ക​ളും കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും ഇ​വി​ടെ സ​ജ്ജീ​ക​രി​ക്കാ​നാ​ണ് ശ്ര​മം.
മ​റ്റു രോ​ഗി​ക​ൾ​ക്കാ​യി കാ​ഷ്വാ​ലി​റ്റി മാ​ത്രം പ്ര​വ​ർ​ത്തി​ക്കും. പ്ര​സ​വ​ത്തി​നാ​യി പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ക്കും.
ഗ​ർ​ഭി​ണി​ക​ൾ​ക്കു വേ​ണ്ട ചി​കി​ത്സ ന​ൽ​കും. സി​സേ​റി​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ ഇ​വി​ടെ ന​ട​ക്കു​മെ​ന്നാ​ണ് വി​വ​രം.
എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ മ​റ്റ് രോ​ഗ​ത്തി​ന് ചി​കി​ൽ​സ തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്ക് മ​തി​യാ​യ ചി​കി​ൽ​സ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും മ​തി​യാ​യ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും മാ​ത്ര​മേ ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ൽ​സ​യ്ക്ക് മാ​ത്ര​മാ​യി മാ​റ്റാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.