ത​ളി​രി​ടുംമു​ന്പേ ര​ണ്ടാം​ത​രം​ഗം
Wednesday, May 5, 2021 10:05 PM IST
തൊ​ടു​പു​ഴ:​ ലോ​ക​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ കോ​വി​ഡി​ന്‍റെ ആ​ദ്യ​പ്ര​ഹ​ര​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ സ​മ​സ്ത മേ​ഖ​ല​ക​ളും ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഉ​ണ്ടാ​യ ര​ണ്ടാം​ത​രം​ഗ​ത്തി​ൽ ജ​ന​ജീ​വി​തം വീ​ണ്ടും താ​ളം തെ​റ്റു​ന്നു.​ കാ​ർ​ഷി​ക, വ്യാ​പാ​ര, തൊ​ഴി​ൽ, നി​ർ​മാ​ണ, ടൂ​റി​സം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, വാ​ണി​ജ്യ മേ​ഖ​ല​ക​ൾ ഇ​തു​വ​രെ​യു​ണ്ടാ​കാ​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​ണ്.

ത​ള​ർ​ന്ന് വ്യാ​പാ​ര മേ​ഖ​ല
സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു ഒ​രു​മാ​സ​ത്തോ​ളം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യ വ്യാ​പാ​ര​മേ​ഖ​ല കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ത​യി​ൽ ക​ര​കാ​ണാക​ട​ലി​ലാ​ണ്. മ​ല​യാ​ളി​യു​ടെ പ​ര​ന്പ​രാ​ഗ​ത വേ​ഷ​വി​താ​ന​ങ്ങ​ൾ​ക്കു പു​റ​മെ പു​തു​മ​യും ചാ​രു​ത​യും പ​ക​രു​ന്ന പു​ത്ത​ൻ​ഫാ​ഷ​ൻ സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്നി​രു​ന്ന വ​സ്ത്ര​വ്യാ​പാ​ര മേ​ഖ​ല​യു​ടെ സ്ഥി​തി​യാ​ണ് ഇ​തി​ൽ ഏ​റെ പ​രി​താ​പ​ക​രം.
വ​രു​മാ​ന ന​ഷ്ടം മൂ​ലം നി​ര​വ​ധി ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളു​ടെ​യും അ​ന്ന​ന്ന​ത്തെ അ​പ്പ​ത്തി​നു​ള്ള വ​ഴി അ​ട​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് ആ​രം​ഭി​ച്ച പ​ല വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ക​ച്ച​വ​ടം ഇ​ല്ലാ​താ​യ​തോ​ടെ വ​റു​തി​യു​ടെ പി​ടി​യി​ലാ​ണ്. ഇ​ത​ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.​ നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​യ മാ​ന്ദ്യം മൂ​ലം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.

ത​ക​ർ​ന്ന​ടി​ഞ്ഞ്
ടൂ​റി​സം​മേ​ഖ​ല
കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തി​നെത്തുട​ർ​ന്നു ആ​ഭ്യ​ന്ത​ര, വി​ദേ​ശസ​ഞ്ചാ​രി​ക​ൾ എ​ത്താ​താ​യി.​ ഇ​തോ​ടെ ടൂ​റി​സം​മേ​ഖ​ല​യു​ടെ സ​ക​ല പ്ര​തീ​ക്ഷ​ക​ളും അ​സ്ത​മി​ച്ചി​രി​ക്കു​ക​യാ​ണ്. ​കെ​ടി​ഡി​സി​യു​ടെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളും ഹോം​സ്റ്റേ​ക​ളും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളും ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രും ഗൈ​ഡു​ക​ളു​മെ​ല്ലാം വ​രു​മാ​ന​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്.
ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​യി​രു​ന്നു.​ പ​ച്ച​പ്പ​ട്ടു വി​രി​ച്ച തേ​യി​ലത്തോട്ട​ങ്ങ​ളും മൊ​ട്ട​ക്കു​ന്നു​ക​ളും കൊ​ച്ച​രു​വി​ക​ളും ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​മെ​ല്ലാം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഹ​രം​പ​ക​രു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ഇ​തി​നു പു​റ​മെ അ​ഗ്രോ​ടൂ​റി​സം, ഹെ​ൽ​ത്ത് ടൂ​റി​സം, മ​ണ്‍​സൂ​ണ്‍ ടൂ​റി​സം, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം, ട്ര​ക്കിം​ഗ്, ജീ​പ്പ് സ​വാ​രി തു​ട​ങ്ങി​യ​വ​യെ​ല്ലാം നി​ശ്ച​ല​മാ​യ​തോ​ടെ ടൂ​റി​സം​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.
സ്വ​ദേ​ശ​ത്തും​ വി​ദേ​ശ​ത്തും ഉ​ള്ള നി​ര​വ​ധി​പ്പേ​ർ ഈ ​മേ​ഖ​ല​യി​ൽ പ​ണം മു​ട​ക്കി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്താ​താ​യ​തോ​ടെ ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും കോ​ട്ടേ​ജു​ക​ളു​മെ​ല്ലാം നി​ല​വി​ൽ നോ​ക്കു​കു​ത്തി​യാ​യി. സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ പ​ടി​ക​ൾ ച​വി​ട്ടി​ക്ക​യ​റി​യ നി​ക്ഷേ​പ​ക​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള അ​ധ്വാ​ന​മാ​ണ് കോ​വി​ഡ് മൂ​ലം വൃ​ഥാ​വി​ലാ​യി​രി​ക്കു​ന്ന​ത്.

ഗു​രു-​ശി​ഷ്യ​ബ​ന്ധം
അ​ന്യ​മാ​യി
ഗു​രു-​ശി​ഷ്യ​ബ​ന്ധ​ത്തി​ന്‍റെ ഉൗ​ഷ്മ​ള​ത ഇ​ല്ലാ​താ​യെ​ന്ന​താ​ണ് കോ​വി​ഡ് സൃ​ഷ്ടി​ച്ച മ​റ്റൊ​രു തി​ക്ത​ഫ​ലം. 2020 മാ​ർ​ച്ച് അ​വ​സാ​ന​വാ​രം അ​ട​ച്ചു​പൂ​ട്ടി​യ സ്കൂ​ളു​ക​ൾ ഈ ​അ​ധ്യ​യ​ന വ​ർ​ഷം തു​റ​ന്നുപ്ര​വ​ർ​ത്തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും.​
എ​ന്നാ​ൽ ആ ​സാ​ധ്യ​ത ര​ണ്ടാം​ത​രം​ഗം ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​മാ​കും അ​ടു​ത്ത അ​ധ്യ​യ​നവ​ർ​ഷ​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്ര​യം. ​പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്നെ തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. എ​ന്നാ​ൽ ഇ​ത്ത​രം​കാ​ര്യ​ങ്ങ​ളി​ൽ ക​ഴി​വു​തെ​ളി​യി​ക്കാ​നു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സ​ര​മാ​ണ് കോ​വി​ഡ് ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ന്ന​ത്.​ ക്ലാ​സ് മു​റി​ക​ളി​ലെ സ​ഹ​പാ​ഠി​ക​ളോ​ടു​ള്ള സ​ഹ​വ​ർ​ത്തി​ത്വം ന​ഷ്ട​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നു​ള്ള വ​ഴി​യും അ​ട​ഞ്ഞു.
മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം കു​ട്ടി​ക​ളു​ടെ ബൗ​ദ്ധി​ക മാ​ന​സി​ക വ്യാ​പാ​ര​ങ്ങ​ളി​ൽ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.

വി​ല​യി​ലെ ചാ​ഞ്ചാ​ട്ടം;
ന​ടു​വൊ​ടി​ഞ്ഞ്
കാ​ർ​ഷി​ക​മേ​ഖ​ല
കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും വ​ൻ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്.​കോ​വി​ഡി​ന്‍റെ തീ​വ്ര​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത് ക​ർ​ഷ​ക​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.
ഇ​തു​മൂ​ലം ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പൈ​നാ​പ്പി​ൾ, വാ​ഴ​ക്കു​ല, ഏ​ല​ക്ക, മ​ര​ച്ചീ​നി തു​ട​ങ്ങി​യ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ​യെ​ല്ലാം വി​ല ത​ക​ർ​ന്ന​ടി​ഞ്ഞു.​ പൈ​നാ​പ്പി​ൾ​ക​ർ​ഷ​ക​രി​ൽ പ​ല​രും വ​ലി​യ​ക​ട​ക്കെ​ണി​യി​ലാ​യി.​ മ​ര​ച്ചീ​നിക​ർ​ഷ​ക​രു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.​ വി​ല​യി​ല്ലാ​താ​യ​തോ​ടെ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ മാ​ത്രം ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ല​ത്തെ മ​ര​ച്ചീ​നി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഇ​നി​യും ന​ട​ത്തി​യി​ട്ടി​ല്ല.​ ഏ​ല​ക്ക വി​ല ക​ഴി​ഞ്ഞ സീ​സ​ണി​ൽ കി​ലോ​യ്്ക്ക് 7,000 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ നി​ല​വി​ലി​ത് 1000 രൂ​പ​യി​ൽ താ​ഴെ​യാ​ണ്.
ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​ന​ായ്ക്ക​ന്നൂ​രി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന ഇ-​ലേ​ലം മു​ട​ങ്ങി​യ​തും വി​ല​ത​ക​ർ​ച്ച​യു​ടെ ആ​ക്കം​കൂ​ട്ടി.​ നി​ല​വി​ലെ സ്ഥി​തി അ​ധി​ക​നാ​ൾ നീ​ണ്ടു​നി​ന്നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ന്ന​ടി​യു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

പ്ര​തി​സ​ന്ധി​യി​ലാ​യി
നി​ർ​മാ​ണ മേ​ഖ​ല
കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലു​ണ്ടാ​യ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്കം നി​ർ​മാ​ണ​മേ​ഖ​ല​യ്ക്ക് ഏ​ൽ​പ്പി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ന്നു ക​ര​ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടാം​ത​രം​ഗം ആ​ഞ്ഞു​വീ​ശു​ന്ന​ത്.
നി​ർ​മാ​ണമേ​ഖ​ല സ്തം​ഭി​ക്കാ​തി​രി​ക്കാ​ൻ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്പോ​ഴും വാ​രാ​ന്ത്യലോ​ക്ക് ഡൗ​ണും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യു​മെ​ല്ലാം വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്ക് സ​മീ​പ​നാ​ളി​ലു​ണ്ടാ​യ വി​ല​ക്ക​യ​റ്റ​ത്തി​നു പി​ന്നാ​ലെ​യാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള​ട​ക്കം ആ​യി​ര​ണ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന മേ​ഖ​ല നി​ശ്ച​ല​മാ​യാ​ൽ ഇ​തു സൃ​ഷ്ടി​ക്കു​ന്ന ആ​ഘാ​തം നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളെ പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടും.