ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം താ​ളം​തെ​റ്റു​ന്ന​താ​യി ആ​രോ​പ​ണം
Saturday, May 8, 2021 10:14 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്ന​താ​യി ആ​രോ​പ​ണം. കോ​വി​ഡ് വ്യാ​പ​ക​മാ​യി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും പ്ര​തി​രോ​ധ, ബോ​ധ​വ​ൽ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കുു​ന്ന​ത്.

കോ​വി​ഡ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ബ​സു​ക​ളി​ലും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ആ​ളു​ക​ൾ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ക​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു.

കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ൽ​ക​ര​ണ​വും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​പ്പോ​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ പൂ​ർ​ണ​മാ​യും ത​ഴ​ഞ്ഞു​കൊ​ണ്ട് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ​യാ​ണ് ഹെ​ൽ​പ് ഡ​സ്കി​ൽ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​രെ​ങ്കി​ലും സം​ശ​യ​നി​വാ​ര​ണ​ത്തി​ന് വി​ളി​ച്ചാ​ൽ ശ​രി​യാ​യ മ​റു​പ​ടി ല​ഭി​ക്കാ​റി​ല്ലെ​ന്നും കോ​വി​ഡ് മൂ​ലം അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള​വ​ർ​ക്ക് വാ​ഹ​ന​ത്തി​നാ​യി ഹെ​ൽ​പ് ഡ​സ്കി​ലേ​ക്ക് വി​ളി​ച്ചാ​ൽ തി​രി​കെ വി​ളി​ക്കാ​മെ​ന്ന മ​റു​പ​ടി​യ​ല്ലാ​തെ മ​റ്റൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും പ​റ​യു​ന്നു.

ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി പേ​രി​ന് ഒ​രു സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന​ത​ല്ലാ​തെ തു​ട​ർ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്പോ​ൾ ത​ന്നെ കാ​ല​വ​ർ​ഷ​വും എ​ത്താ​റാ​യി. എ​ന്നാ​ൽ ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.