ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ അ​തി​ർ​ത്തി ക​ട​ക്കു​ന്നു
Saturday, May 8, 2021 10:14 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം തൊ​ഴി​ൽ ന​ഷ്ട​മാ​യ​തോ​ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സ്വ​ദേ​ശ​ത്തേ​യ്ക്ക് മ​ട​ങ്ങി തു​ട​ങ്ങി. ഇ​ന്ന​ലെ മു​ത​ൽ 16 വ​രെ​യാ​ണ് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും നീ​ണ്ടു​നി​ന്നാ​ൽ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം പ്ര​തി​സ​ന്ധി​യാ​കു​മെ​ന്ന​തി​നാ​ലാ​ണ് പ​ല​രും ഇ​പ്പോ​ൾ തി​രി​കെ മ​ട​ങ്ങു​ന്ന​ത്. തോ​ട്ടം, കെ​ട്ടി​ട നി​ർ​മാ​ണം, ഹോ​ട്ട​ൽ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് തി​രി​ച്ചു.

ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. തൊ​ഴി​ൽ വ​കു​പ്പ് ഇ​വ​രു​ടെ ക​ണ​ക്കെ​ടു​പ്പും ന​ട​ത്തി​യി​രു​ന്നു.

ഇ​ത്ത​വ​ണ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ക​ട​ന്നു പോ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​ന്ന​ലെ കൂ​ടു​ത​ൽ പേ​രും മ​ട​ങ്ങി​യ​ത്.