ക​ന​ത്ത മ​ഴ​യി​ൽ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം
Monday, May 10, 2021 10:52 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം. പ​ല​സ്ഥ​ല​ങ്ങ​ളി​ലും വീ​ടു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ത​ക​ർ​ന്നു.
പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പാ​റ​യി​ൽ ചെ​റു​ക​ര​ക്കു​ന്നേ​ൽ ജോ​ണി ഏ​ബ്ര​ഹാ​മി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു. ഇ​തോ​ടെ വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. 26 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള ക​ൽ​ക്കെ​ട്ടാ​ണ് ത​ക​ർ​ന്ന​ത്. ഒ​രു​വ​ർ​ഷം​മു​ന്പ് നാ​ലു​ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. പ​ല​രി​ൽ​നി​ന്നും വാ​യ്പ​വാ​ങ്ങി​യാ​ണ് ക​ൽ​കെ​ട്ട് നി​ർ​മി​ച്ച​തെ​ന്ന് ജോ​ണി പ​റ​ഞ്ഞു.
വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ മ​ണ്‍​തി​ട്ട​യും ഏ​തു​നി​മി​ഷ​വും ത​ക​രാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു മ​ക്ക​ളാ​ണ് ജോ​ണി​ക്കു​ള്ള​ത്. ഈ ​കു​ട്ടി​ക്ക് ര​ണ്ട് ഓ​പ്പ​റേ​ഷ​നു​ക​ൾ ന​ട​ത്തി ക​ട​ബാ​ധ്യ​ത​യി​ലാ​യി​രി​ക്കു​ന്പോ​ഴാ​ണ് ഈ ​അ​പ​ക​ട​വും ഉ​ണ്ടാ​യ​ത്.
ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ, പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബേ​ബി​ച്ച​ൻ ചി​ന്താ​ർ​മ​ണി, വാ​ർ​ഡു​മെ​ന്പ​ർ ജോ​സ് തെ​ക്കേ​ക്കു​റ്റ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എം. ധ​ന്യാ​മോ​ൾ, ടി.​എ. പ്ര​തീ​പ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
ക​ന​ത്ത മ​ഴ​യി​ൽ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണു. സ്കൂ​ളി​ന്‍റെ മ​തി​ലി​നോ​ടു ചേ​ർ​ന്നാ​ണ് മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തി​നും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.
നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി മ​ണ്ണി​ടി​ച്ചി​ലു​ക​ളും കൃ​ഷി​നാ​ശ​വും നേ​രി​ട്ടി​ട്ടു​ണ്ട്. ഒ​രു മ​ണി​ക്കൂ​റോ​ളം അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​ത്.