ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​മാ​യി വ​ന്ന മിനിലോറി മ​റി​ഞ്ഞു
Tuesday, May 11, 2021 11:27 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​മാ​യി വ​ന്ന മിനിലോറി മ​റി​ഞ്ഞു. എ​റ​ണാ​കു​ളം പാ​താ​ള​ത്തുനി​ന്ന് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​മാ​യി വ​ന്ന മിനിലോറിയാണ് തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ർ​ക്കും പ​രി​ക്കില്ല.
ക​ന​ത്ത മ​ഴ​യ​ത്ത് വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തിന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഗാ​ന്ധി സ്ക്വ​യ​റി​ലെ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി, ന്യൂ​മാ​ൻ കോ​ള​ജി​ലെ കോ​വി​ഡ് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു വ​ന്ന 36 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും എ​ത്തി വാ​ഹ​നം മാ​റ്റി മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ സി​ലി​ണ്ട​റു​ക​ൾ അ​താ​ത് സ്ഥ​ല​ത്ത് എ​ത്തി​ച്ചു.