ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി റി​പ്പോ​ർ​ട്ട് അ​വ​ഗ​ണിച്ചെന്ന്
Wednesday, May 12, 2021 9:39 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഗു​രു​ത​ര സ്ഥി​തി വി​ശേ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​വ​ഗ​ണി​ച്ച​താ​യി ആ​ക്ഷേ​പം. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മ​തി​യാ​യ ചി​കി​ൽ​സ ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നാ​ണ് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ നി​ർ​ദേ​ശി​ച്ച​ത്.
ജി​ല്ലാ ലീ​ഗി​ൽ സ​ർ​വീ​സ​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ദി​നേ​ശ് എം.​പി​ള്ള തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തി​ൽ പ്ര​ധാ​നം പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു.
ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കുപു​റ​മെ ഉ​ന്ന​ത നി​ല​വാ​ര​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽപ്പോ​ലും ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ല്ല. നി​ല​വി​ൽ തൊ​ടു​പു​ഴ​യി​ലെ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റുള്ള​ത്. 1000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ര​ണ്ട് ടാ​ങ്കു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഞ്ചി​ക്കോ​ട്ട് നി​ന്നാ​ണ് ഇ​വി​ടേ​ക്ക് ഓ​ക്സി​ജ​നെ​ത്തു​ന്ന​ത്.
കൂ​ടാ​തെ ഇ​വി​ടെ സി​ലി​ണ്ട​റു​ക​ളി​ലും ഓ​ക്സി​ജ​ൻ എ​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ ഇ​വി​ടെ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.
ഇ​പ്പോ​ൾ രോ​ഗവ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടു​ത്ത നാ​ളി​ലാ​ണ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​യ​ത്. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും, പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാ​മ​ത്തെ പ്ലാ​ന്‍റും ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.
ഇ​തു ന​ട​പ്പി​ലാ​ക​ണ​മെ​ങ്കി​ൽ ഇ​നി​യും കാ​ല​താ​മ​സ​മെ​ടു​ക്കും. ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്ത് നി​ന്ന് എ​ത്തി​ക്കു​ന്ന ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.
ഇ​പ്പോ​ൾ ഉ​പ​യോ​ഗം പ​തി​ന്മട​ങ്ങാ​യി വ​ർ​ധി​ച്ച​തി​നാ​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ​ക്ക് ആ​വ​ശ്യ​വും വ​ർ​ധി​ച്ചു.
ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച് മേ​ജ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ങ്കി​ലും ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി നേ​ര​ത്തെ ത​യാ​റാ​ക്കേ​ണ്ടി​യി​രു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം.