ജി​ല്ല​യി​ൽ കോ​വി​ഡ് മ​ര​ണം കൂ​ടു​ന്നു: ക​ണ​ക്കി​ൽ വ്യ​ക്ത​ത​യി​ല്ലാ​തെ അ​ധി​കൃ​ത​ർ
Wednesday, May 12, 2021 9:40 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ശ്മ​ശാ​ന​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ത​ലേ​ന്ന് ത​ന്നെ ബു​ക്ക് ചെ​യ്ത് കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലും ജി​ല്ല​യി​ലെ കോ​വി​ഡ് മ​ര​ണ​ത്തി​ന്‍റെ ക​ണ​ക്കി​ൽ വ്യ​ക്ത​ത​യി​ല്ല.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം ഇ​തു​വ​രെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 52 പേ​രാ​ണ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഈ ​ക​ണ​ക്കി​ൽ ഒ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ല.
ശ​രാ​ശ​രി ദി​നം പ്ര​തി അ​ഞ്ചി​ൽ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ജി​ല്ല​യി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം. ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ മ​ര​ണ​വാ​ർ​ത്ത​ക​ളാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം 12 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ലും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് പേ​രും മ​രി​ച്ചു. തൊ​ടു​പു​ഴ സി​എ​സ്എ​ൽ​ടി​സി​യി​ൽ ഒ​രാ​ളും മ​രി​ച്ചു.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു ഇ​ടു​ക്കി സ്വ​ദേ​ശി​യും അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​മാ​ലി സ്വ​ദേ​ശി​യും മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചൊ​വ്വാ​ഴ്ച ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി മ​രി​ച്ചു. ഏ​ല​പ്പാ​റ, രാ​ജാ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഏ​ത് ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഇ​വ​ർ മ​രി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.
ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ശാ​ന്തി​തീ​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ദി​വ​സ​വും നാ​ലു പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് സം​സ്ക​രി​ക്കു​ന്ന​ത്. ര​ണ്ട് ഫ​ർ​ണ​സു​ക​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ലാ​ണ് ദി​വ​സ​വും നാ​ലു പേ​രെ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​നാ​കു​ക.
ത​ലേ​ദി​വ​സം വി​ളി​ച്ച് ബു​ക്ക് ചെ​യ്താ​ൽ മാ​ത്ര​മേ ഇ​പ്പോ​ൾ മി​ക്ക ദി​വ​സ​വും ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്താ​ൻ ക​ഴി​യു. മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം ഭാ​ഗ​ത്ത് നി​ന്നു​ള്ള മൃ​ത​ദേ​ഹ​വും ഇ​വി​ടെ സം​സ്ക​രി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ ആ​ഴ്ച​യി​ൽ ര​ണ്ടോ മൂ​ന്നോ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചി​രു​ന്നി​ട​ത്താ​ണ് ദി​വ​സ​വും നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ളെ​ത്തു​ന്ന​ത്. ഇ​തി​ൽ കൂ​ടു​ത​ലും കൊ​വി​ഡ് രോ​ഗി​ക​ളാ​ണ്. ജി​ല്ല​യി​ലെ മ​റ്റ് പൊ​തു​ശ്മ​ശാ​ന​ങ്ങ​ളി​ലും സ്ഥി​തി ഇ​തി​ൽ നി​ന്നും വി​ഭി​ന്ന​മ​ല്ല.