ഇ​ടു​ക്കി രൂ​പ​ത അ​നു​ശോ​ചി​ച്ചു
Friday, May 14, 2021 10:24 PM IST
ക​രി​ന്പ​ൻ: ഇ​സ്രാ​യേ​ലി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്ക​വേ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട ഇ​ടു​ക്കി രൂ​പ​ത​യി​ലെ കീ​രി​ത്തോ​ട് ഇ​ട​വ​കാം​ഗ​മാ​യ കാ​ഞ്ഞി​ര​ന്താ​ന​ത്ത് സൗ​മ്യ സ​ന്തോ​ഷി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ടു​ക്കി രൂ​പ​ത അ​ത്യ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.
ജീ​വ​സ​ന്ധാ​ര​ണ​ത്തി​നാ​യി വി​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ ജീ​വ​നു സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ത്വ​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ക​രി​ന്പ​ൻ ബി​ഷ​പ്സ് ഹൗ​സി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ഷ്ക​ള​ങ്ക​രാ​യ ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്ന ഇ​ത്ത​രം ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
യോ​ഗ​ത്തി​ൽ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ഫാ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ, ഫാ. ​അ​ല​ക്സ് വേ​ല​ച്ചേ​രി​ൽ, ഫാ. ​തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സൗ​മ്യ​യു​ടെ അ​കാ​ല​ത്തി​ലു​ള്ള വേ​ർ​പാ​ടി​ൽ മ​നം​നൊ​ന്തു ക​ഴി​യു​ന്ന ദുഃ​ഖാ​ർ​ത്ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഇ​ടു​ക്കി രൂ​പ​ത​യു​ടെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും രൂ​പ​ത മു​ഴു​വ​നും അ​വ​രു​ടെ ദു:​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്യു​ന്ന​താ​യി രൂ​പ​ത പി​ആ​ർ​ഒ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​റി​യി​ച്ചു.