വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു .
Friday, May 14, 2021 10:24 PM IST
ക​ട്ട​പ്പ​ന: മൂ​ന്നാ​ർ - കു​മ​ളി സം​സ്ഥാ​ന പാ​ത​യി​ൽ പാ​ന്പാ​ടും​പാ​റ​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ വ​ൻ ചേ​ല​മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​തേ​തു​ട​ർ​ന്ന് രാ​വി​ലെ ഏ​ഴു​മു​ത​ൽ പ​ത്തു​വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മു​ട​ങ്ങി.

നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ​നി​ന്നു വ​ണ്ട​ൻ​മേ​ട്ടി​ലേ​ക്ക് വൈ​ദ്യു​തി കൊ​ണ്ടു​പോ​കു​ന്ന 33 കെ​വി ലൈ​നി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ലൈ​ൻ​ക​ന്പി പൊ​ട്ടി​വീ​ണു. ര​ണ്ടു വ​ലി​യ ട​വ​ർ പോ​സ്റ്റു​ക​ൾ വ​ള​ഞ്ഞു​വീ​ണു. വൈ​ദു​തി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​ശേ​ഷ​മാ​ണ് മ​രം വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വി​ഭാ​ഗം എ​സ്ടി​ഒ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ര​ണ്ടു​യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ നാ​ലു​മ​ണി​ക്കൂ​റോ​ളം പ​ണി​പെ​ട്ടാ​ണ് കു​റ്റ​ൻ മ​രം മു​റി​ച്ചു​നീ​ക്കി​യ​ത്. പാ​ന്പാ​ടും​പാ​റ​ക്കും അ​പ്പാ​പ്പ​ൻ​പ​ടി​ക്കു​മി​ട​യി​ൽ എ​സ്റ്റേ​റ്റു​വ​ഴി ഭാ​ഗ​ത്താ​ണ് വ​ലി​യ ചേ​ല​മ​രം ക​ട​പു​ഴ​കി​യ​ത്. ഇ​തേ തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ഡം - കു​മി​ളി, ക​ട്ട​പ്പ​ന - നെ​ടു​ങ്ക​ണ്ഡം മേ​ഖ​ല​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ കു​ടു​ങ്ങി