രാ​ജ​കു​മാ​രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു
Friday, May 14, 2021 10:51 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന ക​ണ​ക്കി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ദി​ന ക​ണ​ക്കി​ൽ 20-നു ​മു​ക​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം. ഇ​ന്ന​ലെ 33 പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​നോ​ട​കം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു വ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്. ഈ ​വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ എ​ല്ലാം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.
നി​ല​വി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രി​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ തോ​ട്ടം മേ​ഖ​ല​ക​ളും ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​ക​ളി​ലു​മാ​ണ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണു​ക​ളും പൊ​തു ഇ​ട​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി.