നാ​ട​ൻ തോ​ക്കി​ന്‍റെ നി​ർ​മാ​ണ​വും ഉ​പ​യോ​ഗ​വും വ​ർ​ധി​ക്കു​ന്നു
Thursday, June 10, 2021 9:53 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ നാ​ട​ൻതോ​ക്കി​ന്‍റെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും ഉ​പ​യോ​ഗ​വും വ​ർ​ധി​ക്കു​ന്നു.
ലൈ​സ​ൻ​സി​ല്ലാ​ത്ത നാ​ട​ൻ തോ​ക്കു​ക​ൾ നാ​യാ​ട്ടി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും പ​ല​പ്പോ​ഴും മ​നു​ഷ്യ​ർ​ക്കു നേ​രെ​യും നീ​ളു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ മ​റ​യൂ​ർ പാ​ള​പ്പെ​ട്ട​യി​ൽ ആ​ദി​വാ​സി യു​വ​തി​യെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ നാ​ട​ൻ തോ​ക്കു​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ചു കൊ​ന്നി​രു​ന്നു.
വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​ന് വി​വ​രം ന​ൽ​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ച​ന്ദ്രി​ക (30) യെ​ന്ന യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​തി​ന് മു​ന്പ് 2019 ജൂ​ലൈ​യി​ൽ കൂ​ലി​ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് ക​രി​മ​ണ്ണൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്കെ​തി​രെ ഒ​രാ​ൾ നാ​ട​ൻ തോ​ക്കു​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ത്തി​രു​ന്നു. വെ​ടി​വ​യ്പ്പി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ലൈ​സ​ൻ​സി​ല്ലാ​ത്ത നാ​ട​ൻ​തോ​ക്കു​ക​ളാ​ണ് ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്.
ജി​ല്ല​യി​ൽ നാ​നൂ​റി​ൽ താ​ഴെ പേ​ർ​ക്ക് മാ​ത്ര​മാ​ണ് തോ​ക്കി​ന് ലൈ​സ​ൻ​സു​ള്ള​വ​ർ. എ​ന്നാ​ൽ ലൈ​സ​ൻ​സി​ല്ലാ​തെ തോ​ക്ക് കൈ​വ​ശം വ​യ്ക്കു​ന്ന​വ​ർ ഇ​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം വ​രും. നാ​യാ​ട്ടു​കാ​ർ​ക്ക് ര​ഹ​സ്യ​മാ​യി തോ​ക്ക് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​വ​രും ജി​ല്ല​യി​ൽ സ​ജീ​വ​മാ​ണ്.