കാ​ട്ടു​പ​ന്നി​യെ​ന്നു ക​രു​തി വെ​ടി​വ​ച്ചു; ആ​ദി​വാ​സി യു​വാ​വി​നു വെ​ടി​യേ​റ്റു
Friday, June 11, 2021 9:48 PM IST
മൂ​ന്നാ​ർ: പ​റ​ന്പി​ൽ പ​ണി​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന ആ​ദി​വാ​സി യു​വാ​വി​നു വെ​ടി​യേ​റ്റു. കാ​ട്ടു​പ​ന്നി​യെ​ന്നു ക​രു​തി വെ​ടി​വ​ച്ച​പ്പോ​ൾ യു​വാ​വി​നു വെ​ടി​യേ​റ്റ​താ​ണെ​ന്നാ​ണ് ഭാ​ഷ്യം.
ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ലെ ഇ​രു​പ്പു​ക​ല്ലു​കു​ടി സ്വ​ദേ​ശി​യാ​യ അ​ല്ലി​മു​ത്തു​വി​ന്‍റെ മ​ക​ൻ സു​ബ്ര​മ​ണ്യ​നാ​ണ് (39) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.
ഇ​യാ​ളെ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് സാ​ര​മു​ള്ള​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചി​ന്‍റെ മ​ധ്യ​ത്തി​ലാ​ണ് വെ​ടി​യു​ണ്ട ത​റ​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു.
കീ​ഴ്പ​ത്തം​കു​ടി സ്വ​ദേ​ശി ല​ക്ഷ്മ​ണ​നാ​ണ് വെ​ടി​വ​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ടി​യേ​റ്റു വീ​ണ​യാ​ളെ കു​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ കാ​ന​ന​പാ​ത​യി​ലൂ​ടെ ചു​മ​ന്ന് സൊ​സൈ​റ്റി​ക്കു​ടി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മൂ​ന്നാ​റി​ൽ​നി​ന്നും ആം​ബു​ല​ൻ​സ് സൊ​സൈ​റ്റി​ക്കു​ടി​യി​ലേ​ക്ക് പോ​യി​രു​ന്നു. ഈ ​ആം​ബു​ല​ൻ​സി​ലാ​ണ് മൂ​ന്നാ​റി​ൽ എ​ത്തി​ച്ച​ത്. വെ​ടി​വ​ച്ച​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പി​ടി​യി​ലാ​യി​ട്ടി​ല്ല.
മൂ​ന്നാ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി എ​സ്. സു​രേ​ഷ്, സി​ഐ പി.​ആ​ർ. മ​നോ​ജ്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.