കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ർ​ശ​നം: വീ​ട്ടി​ല​ട​ച്ചി​രു​ന്ന് ജ​നം
Sunday, June 13, 2021 12:20 AM IST
തൊ​ടു​പു​ഴ: ഒ​രു​ദി​വ​സം കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങി​യ ജ​ന​ങ്ങ​ൾ ഇ​ന്ന​ലെ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ വീ​ട്ടി​ൽ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ടൗ​ണു​ക​ൾ ജ​ന​നി​ബി​ഡ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ലെ ക​ർ​ശ​ന നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ എ​വി​ടെ​യും തി​ര​ക്കൊ​ഴി​ഞ്ഞു. വ​ള​രെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ ഉ​ള്ള​വ​ർ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി​യ​ത്.

പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും കൂ​ടി​യാ​യ​തോ​ടെ നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും നാ​മ​മാ​ത്ര​മാ​യി. ഒ​രു​ദി​വ​സ​ത്തെ ഇ​ള​വു ല​ഭി​ച്ച​പ്പോ​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്.

ഇ​ന്നു​കൂ​ടി ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​നു സ​മാ​ന​മാ​യ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ജ​നം ഇ​ന്നും വീ​ട്ടി​ലി​രി​ക്കും. അ​ന​ധി​കൃ​ത​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ അ​റ​സ്റ്റു​ചെ​യ്യാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ജി​ല്ല​യി​ൽ ഇ​തി​നി​ടെ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ജ​ന​ങ്ങ​ളെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ 15 ശ​ത​മാ​ന​ത്തി​ന​ടു​ത്താ​യി​രു​ന്നു ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. എ​ന്നാ​ൽ ഇ​ന്ന​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ൽ താ​ഴെ​യാ​യ​ത് ജി​ല്ല​യ്ക്ക് ആ​ശ്വാ​സ​മാ​യി. ഇ​ന്ന​ലെ 8.07 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 312 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.