കാ​ട്ടാ​ന വീ​ടുത​ക​ർ​ത്തു; ദ​ന്പ​തി​ക​ൾ ര​ക്ഷ​പ്പെട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Sunday, June 13, 2021 10:02 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ കെ​ഡി​എ​ച്ച​്പി ക​ന്പ​നി ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ലെ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യു​ടെ വീ​ട് കാ​ട്ടാ​ന ത​ക​ർ​ത്തു. എ​സ്റ്റേ​റ്റി​ലെ സൗ​ത്ത് ഡി​വി​ഷ​നി​ലു​ള്ള വീ​ട്ടി​ൽ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് കാ​ട്ടാ​ന​യെ​ത്തി​യ​ത്.
വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ​ത്തി​യ കാ​ട്ടാ​ന അ​ടു​ക്ക​ള​യു​ടെ ചു​മ​രു​ക​ൾ ത​ക​ർ​ത്തു. തൊ​ട്ട​ടു​ത്ത മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ശ്രീ​ധ​ര​ൻ, വി​ജ​യ എ​ന്നി​വ​ർ മു​ൻ​വ​ശ​ത്തു​ള്ള വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങി സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ അ​ഭ​യം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പവീ​ടു​ക​ളി​ലെ കൃ​ഷി സ്ഥ​ല​ങ്ങ​ളി​ലെ​ത്തി കാ​ട്ടാ​ന കൃ​ഷി​യും ന​ശി​പ്പി​ച്ചു. നാ​ളു​ക​ൾ​ക്കുമു​ന്പ് ഇ​തേ എ​സ്റ്റേ​റ്റി​ലെ ത​ന്നെ ബ​സാ​ർ ന​ട​ത്തി​പ്പു​കാ​ര​നാ​യ പു​ണ്യ​വേ​ലി​ന്‍റെ ക​ട കാ​ട്ടാ​ന ത​ക​ർ​ത്തി​രു​ന്നു.
പ​തി​നാ​ലാം ത​വ​ണ​യാ​ണ് ഈ ​ക​ട കാ​ട്ടാ​ന ത​ക​ർ​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ശേ​ഷം പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് കാ​ട്ടാ​ന മ​ട​ങ്ങി​യ​ത്.