അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 30 കി​ലോ മാം​സം പി​ടി​ച്ചെ​ടു​ത്തു
Tuesday, June 15, 2021 10:14 PM IST
ക​ട്ട​പ്പ​ന: പു​ളി​യ​ൻ​മ​ല​യി​ൽ കോ​ൾ​ഡ് സ്റ്റോ​റേ​ജി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 30 കി​ലോ മാം​സം പി​ടി​ച്ചെ​ടു​ത്തു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാം​സം പി​ടി​ച്ചെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ​വ​രു​ന്ന കോ​ൾ​ഡ് സ്റ്റോ​റേ​ജു​ക​ളി​ൽ മാം​സാ​ഹാ​രം സം​ഭ​രി​ക്കു​ന്ന​തി​നുനി​യ​മ​ങ്ങ​ളു​ണ്ട്. ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും ലൈ​സ​ൻ​സ് എ​ടു​ത്തു​വേ​ണം ഇ​ത്ത​രം കോ​ൾ​ഡ് സ്റ്റോ​റേ​ജു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ. എ​ന്നാ​ൽ ചി​ല മാം​സ​വ്യാ​പാ​രി​ക​ൾ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​യും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ് ലി ​പി. ജോ​ണ്‍ അ​റി​യി​ച്ചു.

പ്ര​തി​രോ​ധ പ്ര​വ​ർത്ത​ന​വു​മാ​യി
മെ​ഡി ടാ​സ്ക് ഫോ​ഴ്സ്

മ​റ​യൂ​ർ: അ​ഞ്ചു​നാ​ട് മേ​ഖ​ല​യി​ൽ ആ​ദി​വാ​സി കു​ടി​ക​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും കോ​വി​ഡ് വ്യാ​പ​നം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​തി​രോ​ധ പ്ര​വ​ത്ത​ന​വു​മാ​യി മെ​ഡി ടാ​സ്ക് ഫോ​ഴ്സ്. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന് ത​യാ​റാ​യി എ​ത്തു​ന്ന ബി​എ​സ് സി ​ന​ഴ്സിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​വു​ടെ സം​ഘ​മാ​ണ് മെ​ഡി ടാ​സ്ക് ഫോ​ഴ്സാ​യി ആ​ദി​വാ​സി മേ​ഖ​ല​യി​ലും അ​ഞ്ചു​നാ​ടാ​ൻ ഗ്രാ​മ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.