ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ തു​റ​ന്നുപ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്
Tuesday, June 15, 2021 10:14 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ട്രാ​വ​ൽ ഏ​ജ​ൻ​സി ഓ​ഫീ​സു​ക​ൾ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​മെ​ങ്കി​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് സേ​റ്റ​ക് ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 2020 മാ​ർ​ച്ച് മു​ത​ൽ യാ​തൊ​രു വി​ധ പ​രി​ഗ​ണ​ന​യും ല​ഭി​ക്കാ​ത്ത മേ​ഖ​ല​യാ​ണ് ടൂ​റി​സം മേ​ഖ​ല.
പ്ര​വാ​സി​ക​ൾ​ക്ക് നേ​രി​ട്ട് ആ​ശ്ര​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണ്.
ട്രാ​വ​ൽ എ​ജ​ൻ​സി ഉ​ട​മ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി, വ​കു​പ്പ് മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ്, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. പ​ലി​ശ ര​ഹി​തവാ​യ്പ അ​നു​വ​ദി​ക്കു​ക, പ​ലി​ശ ര​ഹി​ത മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ക, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ഫീ​സു​ക​ളും മ​റ്റു ഫീ​സു​ക​ളും ഒ​ഴി​വാ​ക്കു​ക, ലൈ​സ​ൻ​സു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടു​ക, ടൂ​റി​സം മേ​ഖ​ല​യ്ക്ക് ആ​ക​ർ​ഷ​ക​മാ​യ സാ​ന്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, ട്രാ​വ​ൽ ഏ​ജ​ൻ​സി​യെ അ​വ​ശ്യ സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യങ്ങളും ഉ​ന്ന​യി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്കു​മാ​ർ, സെ​ക്ര​ട്ട​റി പ്ര​ദീ​പ് കെ.​മാ​ർ​ക്സ്, ഷൈ​നി സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.