ആ​ൽ​പ്പാ​റ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം
Tuesday, June 15, 2021 10:19 PM IST
മ​ണ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ൽ 1993-ൽ ​അ​രം​ഭി​ച്ച ആ​ൽ​പ്പാ​റ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ണ്ഡ​ലം ക​മ്മ​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ള​ക്ഷ​ൻ ടാ​ങ്ക്, അ​ക്വ​ഡേ​യി​റ്റ്, 1800 മീ​റ്റ​ർ ക​നാ​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 70 ശ​ത​മാ​നം ജോ​ലി​ക​ളും നി​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. 1995-ൽ ​ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു ന​ൽ​കി​യ എ​സ്റ്റി​മേ​റ്റി​ന് നാ​ളി​തു​വ​രെ​യാ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ 50 ഹെ​ക്ട​ർ ഭൂ​മി കാ​ർ​ഷി​ക​വൃ​ദ്ധി​ക്ക് അ​നു​യോ​ജ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സ്ഥ​ല​വും ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് നി​വേ​ദ​നം ന​ൽ​കു​ന്ന​തി​നു മ​ണ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു.​ യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ജോ​ണ്‍​സ് ന​ന്ദ​ള​ത്ത് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ഫ.​കെ.​ഐ. ആ​ന്‍റ​ണി, റെ​ജി കു​ന്നം കോ​ട്ട്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​ജോ ക​ഴി​ക്ക​ച്ചാ​ലി​ൽ, ജോ​സ് ചേ​ല​യ്ക്ക​ൽ, പോ​ൾ ചേ​ന്താ​ടി​യി​ൽ, തോ​മ​സ് കാ​ത്തി​ര​ക്കൊ​ന്പി​ൽ, ജോ​ജി പൊ​ന്നും​പു​ര​യി​ടം, സൈ​മ​ണ്‍ തേ​ക്കു​മ​ല, അ​പ്പ​ച്ച​ൻ നി​ര​പ്പേ​ൽ, ജോ​സ് പൂ​വ​ത്തി​ങ്ക​ൽ, പി.​കെ. ജ​യ​കു​മാ​ർ, സ്റ്റീ​ഫ​ൻ ജേ​ക്ക​ബ്, ബേ​ബി മൈ​ലാ​ടും​കു​ന്നേ​ൽ, ജ​യ്മോ​ൻ ഒ​റ​വ​ക്ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.