അ​തി​ജീ​വ​നം ഫോ​ണ്‍ ഇ​ൻ പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്നു
Tuesday, June 15, 2021 10:22 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ൻ സ​മ​ഗ്ര ശി​ക്ഷ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫോ​ണ്‍ ഇ​ൻ പ​രി​പാ​ടി​യാ​യ അ​തി​ജീ​വ​നം ബി​ആ​ർ​സി ത​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കും.
കോ​വി​ഡ് മൂ​ലം ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ്കൂ​ളു​ക​ൾ തു​റ​ക്കാ​ത്ത​ത് കു​ട്ടി​ക​ളു​ടെ ജീ​വി​ത ശൈ​ലി​ക​ളി​ലും ദി​ന​ച​ര്യ​ക​ളി​ലും വ​ലി​യ​തോ​തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ട​ച്ചി​ട​ൽ മൂ​ലം ഉ​ണ്ടാ​യി​ട്ടു​ള്ള ഒ​റ്റ​പ്പെ​ട​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​ത​ര​ത്തി​ലു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കും പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 8, 9 10, 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് ജി​ല്ല​യി​ൽ ബി​ആ​ർ​സി ത​ല​ത്തി​ൽ അ​തി​ജീ​വ​നം ഫോ​ണ്‍ ഇ​ൻ പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​തി​നാ​യി ഓ​രോ ബി​ആ​ർ​സി ത​ല​ത്തി​ലും മാ​ന​സി​ക ആ​രോ​ഗ്യ വി​ദ​ഗ്ധ​രെ ക​ണ്ടെ​ത്തി കു​ട്ടി​ക​ൾ​ക്ക് അ​വ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ​യും കൗ​ണ്‍​സി​ലിം​ഗും ന​ൽ​കു​ന്ന​തി​നു​ള്ള വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ ഫോ​ണ്‍ ന​ന്പ​രു​ക​ളും വി​ളി​ക്കേ​ണ്ട സ​മ​യ​വും മു​ൻ​കൂ​ട്ടി സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കും. ജി​ല്ല​യി​ലെ എ​ട്ട് ബി​ആ​ർ​സി​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി സ​മ​ഗ്ര ശി​ക്ഷ ഇ​ടു​ക്കി ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി.​ബി​ന്ദു മോ​ൾ അ​റി​യി​ച്ചു.