ന​ട്ടു​വ​ള​ർ​ത്തു​ന്ന മ​ര​ങ്ങ​ളു​ടെ അ​വ​കാ​ശം ക​ർ​ഷ​ക​ന് ന​ൽ​കണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Wednesday, June 16, 2021 10:13 PM IST
ക​ട്ട​പ്പ​ന: ക​ർ​ഷ​ക​ർ ന​ട്ടു​പി​ടു​പ്പി​ച്ച് വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ച​ന്ദ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ മ​ര​ങ്ങ​ളു​ടെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് എം. ​തോ​മ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ​യും ഇ​ടു​ക്കി​യി​ലെ​യും ക​ർ​ഷ​ക​രു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​ണ് സ്വ​ന്തം ഭൂ​മി​യി​ൽ ന​ട്ടു​വ​ള​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ സ്വ​ന്തം ആ​വ​ശ്യ​ത്തി​നു വെ​ട്ടി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​മു​ള്ള അ​വ​കാ​ശം. 2001-2006 സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത​ക ഇ​ട്ടി​യും ച​ന്ദ​ന​വും ഒ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ വെ​ട്ടു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക​ക അ​നു​മ​തി ന​ൽ​കു​ന്ന നി​യ​മ നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് നി​യ​മം റ​ദ്ദാ​ക്കി.
ക​ർ​ഷ​ക​ന് സ്വ​ന്തം ഭൂ​മി​യി​ലു​ള്ള അ​വ​കാ​ശം​പോ​ലും നി​ഷേ​ധി​ക്കു​ന്ന​ത് പ​രി​ഷ്കൃ​ത നി​യ​മ​വ്യ​വ​സ്ഥ​യ്ക്കു വി​രു​ദ്ധ​മാ​ണ്. ഇ​തു ക​ർ​ഷ​ക​രു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ൻ​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ളു​ടെ അ​ധി​കാ​രം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത് കൂ​ടു​ത​ൽ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കും. അ​ത് പ​രി​സ്ഥി​തി​യു​ടെ പു​ന​ർ​ജ​ന​ന​ത്തി​ന് വ​ഴി​തെ​ളി​ക്കും. ച​ന്ദ​ന​മ​രം സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ വ​ള​ർ​ത്തി വി​ൽ​ക്കു​ന്ന​തു​കൊ​ണ്ട് നാ​ടി​നും സ​മൂ​ഹ​ത്തി​നും നേ​ട്ട​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളൂ. ക​ർ​ണാ​ട​ക​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടു​കൂ​ടി ച​ന്ദ​ന​കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. അ​തു​പോ​ലെ പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ ച​ന്ദ​ന കൃ​ഷി സാ​ധ്യ​മാ​ക്ക​ണം. വ​നം കൊ​ള്ള​യു​ടെ​യും വ​നം മാ​ഫി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പേ​രി​ൽ ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്കാ​നു​ള്ള ശ്ര​മം ത​ട​യും. നി​യ​മ ലം​ഘ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു പ​ക​രം ക​ർ​ഷ​ക​രെ ബ​ലി​യാ​ടാ​ക്കാ​നു​ള്ള അ​നു​വ​ദി​ക്കി​ല്ലെ​ന്നും നേ​താ​ക്ക​ള​ൾ മു​ന്ന​റി​യി​പ്പു​ന​ൽ​കി.