ഫോ​ണ്‍ മോ​ഷ്ടി​ച്ച​താ​യി ആ​രോ​പി​ച്ച് പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Friday, June 18, 2021 10:08 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ട് ചെ​ക്കു​പോ​സ്റ്റി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ണ്‍ മോ​ഷ്ടി​ച്ച​താ​യി ആ​രോ​പി​ച്ച് ഗൃ​ഹ​നാ​ഥ​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. കാ​ണാ​താ​യ ഫോ​ണി​ന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ എ​റ​ണാ​കു​ള​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഗൃ​ഹ​നാ​ഥ​നെ പോ​ലീ​സ് വി​ട്ട​യ​ച്ചു.
ബു​ധ​നാ​ഴ്ച രാ​ത്രി ത​മി​ഴ്നാ​ട്ടി​ലേ​ക്കു​പോ​യ പാ​റ​ത്തോ​ട് മ​ണി​ക​ണ്ഠ​വി​ലാ​സം മ​ണി​ക​ണ്ഠ​നെ(36)​യാ​ണ് വ്യാ​ഴാ​ഴ്ച ക​ന്പം​മെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 8.30-ന് ​ത​മി​ഴ്നാ​ട്ടി​ലെ തേ​വാ​രം പ​നാ​യി​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കാ​ണാ​നാ​യി മ​ണി​ക​ണ്ഠ​ൻ ക​ന്പം​മെ​ട്ട് ചെ​ക്കു​പോ​സ്റ്റി​ലൂ​ടെ ക​ട​ന്നു​പോ​യി. യാ​ത്ര​യ്ക്കു​ള്ള പാ​സു​മു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റ​ട​ക്കം നാ​ലു​പേ​രും ഉ​ണ്ടാ​യി​രു​ന്നു. ചെ​ക്കു​പോ​സ്റ്റി​ൽ യാ​ത്രാ​രേ​ഖ കാ​ണി​ച്ച് ര​ജി​സ്റ്റ​റി​ൽ ഫോ​ണ്‍ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി. ക​ന്പം അ​ടി​വാ​ര​ത്ത് എ​ത്തി​യ​പ്പോ​ൾ ക​ന്പം​മെ​ട്ട് സ്റ്റേ​ഷ​നി​ൽ​നി​ന്നും ഒ​രു ഫോ​ണ്‍ സ​ന്ദേ​ശ​മെ​ത്തി. ചെ​ക്ക് പോ​സ്റ്റി​ലെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ണ്‍ കാ​ണാ​താ​യെ​ന്നും നി​ങ്ങ​ളാ​ണ് ഫോ​ണ്‍ എ​ടു​ത്ത​തെ​ന്നും നാ​ളെ രാ​വി​ലെ സ്റ്റേ​ഷ​നി​ൽ എ​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ർ​ദേ​ശം.
പി​റ്റേ​ന്ന് രാ​വി​ലെ 10-ന് ​മ​ണി​ക​ണ്ഠ​നും സു​ഹൃ​ത്തു​ക്ക​ളും സ്റ്റേ​ഷ​നി​ലെ​ത്തി. ഫോ​ണ്‍ മ​ട​ക്കി​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക​ണ്ഠ​നെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ ഫോ​ണ്‍ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ഇ​തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ഫോ​ണ്‍ പോ​ലീ​സ് വാ​ങ്ങി. കാ​ണാ​താ​യ ഫോ​ണും മ​ണി​ക​ണ്ഠ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ കൈ​വ​ശ​മി​രു​ന്ന ഫോ​ണും ത​മ്മി​ൽ സാ​മ്യ​മു​ണ്ടാ​യി​രു​ന്നു. ഈ ​ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ശേ​ഷം മ​ട​ക്കി ന​ൽ​കു​ക​യും ചെ​യ്തു.
ചെ​ക്ക് പോ​സ്റ്റി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ണി​ക​ണ്ഠ​ൻ ചെ​ക്കു​പോ​സ്റ്റി​ൽ കു​നി​ഞ്ഞ് എ​ന്തോ എ​ടു​ക്കു​ന്ന​ത് ക​ണ്ട​താ​ണ് സം​ശ​യ​ത്തി​ന്‍റെ കാ​ര​ണം. താ​ഴെ​പ്പോ​യ താ​ക്കോ​ലാ​ണ് മ​ണി​ക​ണ്ഠ​ൻ എ​ടു​ത്ത​ത്. ഈ ​സം​ഭ​വ​മാ​ണ് മ​ർ​ദ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് കാ​ണാ​താ​യ ഫോ​ണി​ന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ എ​റ​ണാ​കു​ള​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ മ​ണി​ക​ണ്ഠ​നെ പോ​ലീ​സ് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ സു​ഹൃ​ത്തു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ക​ന്പം​മെ​ട്ട് പോ​ലീ​സ് അ​റി​യി​ച്ചു.