ജി​ല്ല​യി​ൽ ഒ​ൻ​പ​ത് പി​എം​ജി​എ​സ് വൈ റോ​ഡു​ക​ൾ​ക്ക് 46.42 കോ​ടി​യു​ടെ അ​നു​മ​തി
Sunday, June 20, 2021 2:12 AM IST
തൊ​ടു​പു​ഴ: പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ ഒ​ൻ​പ​ത് റോ​ഡു​ക​ൾ​ക്കാ​യി 62.95 കി​ലോ​മീ​റ്റ​ർ നി​ർ​മാ​ണ​ത്തി​നാ​യി 46.42 കോ​ടി​യു​ടെ സം​സ്ഥാ​ന​ത​ല എം​പ​വ​ർ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.
ഇ​ട​മ​റ്റം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​ടി പ​ച്ചോ​ലു​പ​ടി -രാ​ജ​കു​മാ​രി റോ​ഡ് - 5.462 കി​ലോ​മീ​റ്റ​ർ, 4.2 കോ​ടി, മു​ണ്ടി​യെ​രു​മ -കോ​ന്പ​യാ​ർ -പാ​ന്പാ​ടും​പാ​റ- അ​ടി​യാ​ർ​പു​രം- കാ​ഞ്ഞി​ര​ത്തും​മൂ​ട്- കു​രി​ശു​മ​ല റോ​ഡ് - 7.596 കി​ലോ​മീ​റ്റ​ർ- 6.13 കോ​ടി (നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക്), പോ​ലീ​സ് സ്റ്റേ​ഷ​ൻ - പ​രു​ന്തും​പാ​റ റോ​ഡ് - 8.04 കി​ലോ​മീ​റ്റ​ർ- 6.15 കോ​ടി, മ്ലാ​മ​ല -എ​ൻ​ടാ​ൻ​ചോ​ല- കൊ​ടു​വാ​ക്ക​ര​ണം- സെ​ക്ക​ന്‍റ് ഡി​വി​ഷ​ൻ റോ​ഡ് - 7.66 കി​ലോ​മീ​റ്റ​ർ- 5.83 കോ​ടി, ആ​ന​കു​ത്തി​വ​ള​വ് -രാ​ജ​മു​ടി- പ​രു​ന്തും​പാ​റ റോ​ഡ് - 5.12 കി​ലോ​മീ​റ്റ​ർ-3.83 കോ​ടി, മ്ലാ​മ​ല-​മൂ​ങ്ക​ലാ​ർ -സെ​ക്ക​ന്‍റ് ഡി​വി​ഷ​ൻ- വെ​ള്ളാ​രം​കു​ന്ന് റോ​ഡ് - 8.16 കി​ലോ​മീ​റ്റ​ർ- 5.31 കോ​ടി (അ​ഴു​ത ബ്ലോ​ക്ക്), വെ​ണ്‍​മ​ണി- പു​ളി​ക്ക​ത്തൊ​ട്ടി- എ​ട​ത്ത​ന- ഏ​ണി​ത്താ​ഴം- ആ​ന​ക്കു​ഴി റോ​ഡ് - 6.92 കി​ലോ​മീ​റ്റ​ർ. 5.53 കോ​ടി (ഇ​ളം​ദേ​ശം ബ്ലോ​ക്ക്) , ആ​ന​വി​ര​ട്ടി - 200 ഏ​ക്ക​ർ റോ​ഡ് - 6.30 കി​ലോ​മീ​റ്റ​ർ - 4.64 കോ​ടി ( അ​ടി​മാ​ലി ബ്ലോ​ക്ക്), തെ​ങ്ങും​പി​ള്ളി- വാ​ഴേ​ക്ക​വ​ല- ശാ​ന്തി​ഗി​രി- പ​ന​യ്ക്ക​ച്ചാ​ൽ-​കു​ണി​ഞ്ഞി റോ​ഡ് - 7.7 കി​ലോ​മീ​റ്റ​ർ 5.52 കോ​ടി (തൊ​ടു​പു​ഴ ബ്ലോ​ക്ക്) എ​ന്നി​വ​യാ​ണ് പി​എം​ജി​എസ് വൈഫേ​സ് 3-യി​ലെ ര​ണ്ടാം ബാ​ച്ചി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച റോ​ഡു​ക​ൾ.
ബാ​ച്ച് 1 ൽ ​അം​ഗീ​കാ​രം ല​ഭി​ച്ച അ​ഴു​ത ബ്ലോ​ക്കി​ലെ മ്ലാ​മ​ല- ലാ​ഡ്രം- പു​തു​വ​ൽ- ഓ​ൾ​ഡ് പാ​ന്പ​നാ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണം ക​ഴി​ഞ്ഞ​മാ​സം 28 ന് ​ആ​രം​ഭി​ച്ച​താ​യി എം​പി പ​റ​ഞ്ഞു. 2019 ഓ​ഗ​സ്റ്റി​ലാ​ണ് പി​എം​ജി​എ​സ്വൈ ഫേ​സ് 3 ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​തും റോ​ഡു​ക​ളു​ടെ പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യ​തും. ടെ​ൻ​ഡ​ർ പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രു​വ​ർ​ഷ​ത്തി​ന​കം റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും എം​പി അ​റി​യി​ച്ചു.
ഇ​നി അം​ഗീ​കാ​രം ല​ഭി​ക്കാ​നു​ള്ള 14 റോ​ഡു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​രം സം​സ്ഥാ​ന​ത​ല സാ​ങ്കേ​തി​ക സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ഉ​ട​ൻ അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഡീൻ കുര്യാക്കോസ് പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ 500 കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മി​ക്കാ​ൻ പി​ഐ​യു സ​ന്ന​ദ്ധ​മാ​ണെ​ന്നും ജി​ല്ല​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് കേ​ന്ദ്ര മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.