സെന്‍റ് ജോർജ് സ്കൂളിൽ ഫോ​ണ്‍ ച​ല​ഞ്ചിന് തുടക്കം
Sunday, June 20, 2021 10:18 PM IST
ക​ല്ലാ​നി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ ന​ട​പ്പാ​ക്കി വ​രു​ന്ന സ്നേ​ഹ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സ്മാ​ർ​ട്ട് ഫോ​ണ്‍ ച​ല​ഞ്ചി​ന് തു​ട​ക്ക​മാ​യി.
സാ​ന്പ​ത്തി​ക​മാ​യി വി​ഷ​മ​ത അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സ​ഹാ​യ​മാ​യി മാ​നേ​ജ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഫോ​ണ്‍ ചാ​ല​ഞ്ചി​ൽ പ​തി​ന​ഞ്ച് സ്മാ​ർ​ട്ട് ഫോ​ണ്‍ വി​ത​ര​ണം ചെ​യ്തു.
ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ നൗ​ഷാ​ദ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു തേ​ക്കും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് മി​നി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബേ​ബി കാ​വാ​ലം, മോ​ളി ബി​ജു , പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് മാ​ത്യു, ബി​നി സെ​ബാ​സ്റ്റ്യ​ൻ, ടി.​എം.​ഫി​ലി​പ്പ് കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​ൽ​പു​സ​മ​രം
ന​ട​ത്തി

പെ​രു​വ​ന്താ​നം: നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​വ​ന്താ​നം ഗ്ര​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ നി​ൽ​പു​സ​മ​രം ന​ട​ത്തി.
ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ബോ​ബ​ൻ വ​ർ​ക്കി, ബെ​ന്നി കോ​രോ​ത്ത്, ജെ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.