വി​ശ്വ​ജ്യോ​തിയിൽ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ആരംഭിച്ചു
Monday, July 5, 2021 10:22 PM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. സ​പ്ലൈ ചെ​യി​ൻ മോ​ഡ​ലിം​ഗ് ആ​ൻഡ് ലോ​ജി​സ്റ്റി​ക് മാ​നേ​ജ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തെ പു​ത്ത​ൻ സാ​ധ്യ​ത​ക​ളെ​യും പ​ഠ​ന​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ചാ​ണ് അ​ഞ്ചു ദി​വ​സ​ത്തെ അ​ധ്യാ​പ​ക പ​രി​ശീ​ല​നം.
കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ളേ​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ പ്ര​ഫ.​ആ​ർ. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജ് മാ​നേ​ജ​ർ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ നെ​ടു​ന്പു​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. കെ. ​രാ​ജ​ൻ, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​ ഷ​ണ്‍​മു​ഗേ​ഷ് ,വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സാ​ജ​ൻ ടി. ​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി തു​ട​ങ്ങി രാ​ജ്യ​ത്തെ മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ർ ക്ലാ​സ് ന​യി​ക്കും.
കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കും.