വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​ന്നു
Thursday, July 22, 2021 10:27 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തു​ന്ന​വ​രു​ടെ തി​ക്കും തി​ര​ക്കും വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ നൂ​റ് ഡോ​സ് വാ​ക്സി​ൻ സ്റ്റോ​ക്കു​ള്ള​പ്പോ​ൾ ആ​യി​ര​ത്തോ​ളം പേ​രാ​ണ് വാ​ക്സി​നേ​ഷ​നാ​യി എ​ത്തി​യ​ത്.
ക​ന​ത്ത കാ​റ്റും മ​ഴ​യും അ​വ​ഗ​ണി​ച്ച് പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. രാ​മ​ക്ക​ൽ​മേ​ട്, കൂ​ട്ടാ​ർ, പാ​റ​ത്തോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളു​മു​ൾ​പ്പ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ടോ​ക്ക​ണ്‍ ല​ഭി​ക്കു​ന്ന​തി​നാ​യി നീ​ണ്ട ക്യൂ​വാ​ണ് രൂ​പ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ പ​ല​പ്പോ​ഴും ഉ​ന്തും ത​ള്ളും ബ​ഹ​ള​വു​മു​ണ്ടാ​യി.
ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ എ​ത്തി​യി​ട്ടും ഏ​റെ വൈ​കി​യാ​ണ് ടോ​ക്ക​ണ്‍ ന​ൽ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ​നി​ന്ന​വ​ർ പി​ന്നീ​ട് നി​രാ​ശ​രാ​യി മ​ട​ങ്ങി. കോ​വാ​ക്സി​നാ​ണ് ഇ​ന്ന​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ഇ​തി​ന്‍റെ ക്ഷാ​മം​മൂ​ലം പ​ല​ർ​ക്കും സെ​ക്ക​ൻ​ഡ് ഡോ​സ് എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് 90 ദി​വ​സം​വ​രെ എ​ത്തി​യ​വ​രും ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​നാ​യി എ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്കു​പോ​ലും വാ​ക്സി​ൻ ല​ഭി​ച്ചി​ല്ല.
ക​ല്ലാ​റി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ആ​ളു​ക​ൾ ക്യൂ ​നി​ൽ​ക്കു​ന്ന​ത്.