അം​ഗ സ​മാ​ശ്വ​സ ഫ​ണ്ട് വി​ത​ര​ണം
Thursday, July 22, 2021 10:29 PM IST
ഇ​ര​ട്ട​യാ​ർ: അം​ഗ സ​മാ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണം ഇ​ര​ട്ട​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്നു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി ഫ​ണ്ട് വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്തു.
രോ​ഗ​ബാ​ധി​ത​രാ​യ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് അം​ഗ സ​മാ​ശ്വാ​സ ഫ​ണ്ട്.
സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​യ മാ​ര​ക രോ​ഗ​ബാ​ധി​ത​ർ, വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​ർ, ശ​യ്യാ​വ​ലം​ബ​രാ​യ​വ​ർ, അ​പ​ക​ട​ത്തി​ൽ​പെ​ട്ട മാ​താ​പി​താ​ക്ക​ളു​ടെ കു​ട്ടി​ക​ൾ, അ​വ​രു​ടെ ആ​ശ്രി​ത​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ക.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​ര​ക രോ​ഗ​ബാ​ധി​ത​രാ​യ 20 അം​ഗ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം​ചെ​യ്തു.
ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​കെ. അ​പ്പു​ക്കു​ട്ട​ൻ, കെ.​എ. സോ​ണി, പ്രി​ൻ​സ് ജോ​ണ്‍, ജി. ​സ​ത്യ​ൻ, ബി​ന്ദു ജോ​സ്, ബാ​ങ്ക് സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.