ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ വി​ഫ​ലം
Friday, July 23, 2021 10:15 PM IST
കു​ള​മാ​വ്: ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യി കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്കാ​യി മൂ​ന്നാം ദി​വ​സം ന​ട​ത്തി​യ തെ​ര​ച്ചി​ലും വി​ഫ​ലം. ഇ​ന്ന​ലെ​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

എ​ൻ​ഡി​ആ​ർ​ഫ് അം​ഗ​ങ്ങ​ളു​ടെ​യും മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി ര​ക്ഷാസേ​ന​യി​ലെ സ്കൂ​ബ ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ തെ​ര​ച്ചി​ൽ ന​ട​ന്ന​ത്.
ഇ​ടു​ക്കി എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നാ​ലു ഡി​ങ്കി​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നെ​യും മ​ഴ​യെ​യും അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ൽ. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വ​ള്ളം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ആ​ഴ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. ഇ​ന്നു രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ൽ തു​ട​രും.

കു​ള​മാ​വ് മു​ല്ല​ക്കാ​നം ച​ക്കി​മാ​ലി കോ​യി​പ്പു​റ​ത്ത് ബി​ജു (38), സ​ഹോ​ദ​ര​ൻ ബി​നു (36) എ​ന്നി​വ​രെ​യാ​ണ് ബു​ധ​നാ​ഴ്ച ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യ​ത്. രാ​വി​ലെ മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി പോ​യ ഇ​വ​ർ രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെത്തുട​ർ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും കു​ള​മാ​വ് പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്ച മു​ത​ൽ എ​ൻ​ഡി​ആ​ർ​എ​ഫ്, ഫ​യ​ർ​ഫോ​ഴ്സ്, വ​നം​വ​കു​പ്പ്, റ​വ​ന്യു അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്. കു​ള​മാ​വി​ൽ നി​ന്നും ഡാ​മി​ലൂ​ടെ ബോ​ട്ടി​ലോ വ​ള്ള​ത്തി​ലോ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ലാ​ണ് അ​പ​ക​ടസ്ഥ​ല​ത്തെ​ത്താ​ൻ ക​ഴി​യു​ക.