ഇ​ന്ന​ലെ വ​നി​താക​മ്മീഷ​നു മു​ന്നി​ലെ​ത്തി​യ​ത് 52 പ​രാ​തി​ക​ൾ
Friday, July 23, 2021 10:15 PM IST
തൊ​ടു​പു​ഴ: കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ വ​നി​താ ക​മ്മി​ഷ​ന്‍റെ മു​ന്പാ​കെ കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ ക​മാ​ലും അ​ഡ്വ. ഷി​ജി ശി​വ​ജി​യും പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സി​റ്റിം​ഗി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
സ​മീ​പ​കാ​ല​ത്താ​യി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ൾ ക​മ്മീ​ഷ​ന്‍റെ മു​ന്പാ​കെ കൊ​ണ്ടു​വ​രു​ന്ന പ്ര​വ​ണ​ത കൂ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ക​മ്മീ​ഷ​ന് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ല.
ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ 52 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യ​ത്യ​സ്ത സ​മ​യം അ​നു​വ​ദി​ച്ചാ​ണ് ക​ക്ഷി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. 14 കേ​സു​ക​ൾ പ​രി​ഹ​രി​ച്ചു. ഒ​ന്പ​തു കേ​സു​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ർ​ട്ടി​നാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
ഒ​രു കേ​സ് പോ​ലീ​സ് ന​ട​പ​ടി​ക്കാ​യി കൈ​മാ​റി. തീ​ർ​പ്പാ​കാ​ത്ത 28 കേ​സു​ക​ൾ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്കു മാ​റ്റി. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ, അ​യ​ൽ​ക്കാ​രു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ, സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ക​മ്മി​ഷ​ന്‍റെ മു​ന്പാ​കെ കൂ​ടു​ത​ലാ​യും എ​ത്തി​യ​ത്. ജി​ല്ല​യി​ൽ സ്ത്രീ​ധ​ന സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ ഒ​ന്നും സി​റ്റിം​ഗി​ൽ പ​രി​ഗ​ണ​ന​യ്ക്കു വ​ന്നി​ല്ല. ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ വി.​യു.​ കു​ര്യാ​ക്കോ​സും പ​ങ്കെ​ടു​ത്തു.