അ​പ​ക​ട ഭീ​ഷ​ണി​യാ​യ മ​രം കാ​റ്റി​ൽ ക​ട​പു​ഴ​കി
Saturday, July 24, 2021 9:46 PM IST
ചെ​റു​തോ​ണി: റോ​ഡു​വ​ക്കി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ന്ന മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​തി​ന്‍റെ പി​ന്നാ​ലെ മ​രം ക​ട​പു​ഴ​കി വീ​ണു. വീ​ടി​നു സ​മീ​പ​ത്താ​യി നി​ന്നി​രു​ന്ന മ​രം വൈ​ദ്യു​തി ലൈ​ൻ ത​ക​ർ​ത്ത് റോ​ഡി​ലേ​ക്കു പ​തി​ച്ച​തി​നാ​ൽ വീ​ടും വീ​ട്ടി​ലു​ള്ള​വ​രും ര​ക്ഷ​പെ​ട്ടു.
കാ​ല​വ​ർ​ഷ​ത്തി​നു​മു​ൻ​പ് മ​രം മു​റി​ച്ചു​മാ​റ്റാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി ബോ​ർ​ഡി​നു ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​വും ഗ​താ​ഗ​ത ത​ട​സ​വും സം​ഭ​വി​ച്ചു.
ചേ​ല​ച്ചു​വ​ട്- വ​ണ്ണ​പ്പു​റം റോ​ഡി​ൽ ക​ത്തി​പ്പാ​റ​ത്ത​ട​ത്ത് റോ​ഡ​രി​കി​ൽ വീ​ടി​നു ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​രം കാ​ല​വ​ർ​ഷ​ത്തി​നു​മു​ൻ​പ് വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്് ഒ​ന്ന​ര മാ​സം മു​ൻ​പ് ആ​യ​ത്തു​പാ​ട​ത്ത് ഗ്രേ​സി ജോ​സ​ഫെ​ന്ന വീ​ട്ട​മ്മ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കേ​ണ്ട​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണെ​ന്ന് ക​ണ്ടെ​ത്തി.
പ​ഞ്ചാ​യ​ത്ത് പ​രാ​തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കൈ​മാ​റി. അ​വ​ർ സ്ഥ​ല​ത്തു​വ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി പ​രാ​തി ശ​രി​യാ​ണ​ന്ന് പി​ഡ​ബ്ല്യു​ഡി എ​ൻ​ജി​നി​യ​ർ​ക്ക് റി​പ്പോ​ർ​ട്ടു​ന​ൽ​കി. ഇ​ത​നു​സ​രി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​ന് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​നു​മ​തി ന​ൽ​കി. സെ​ക്ര​ട്ട​റി വാ​ർ​ഡു​മെ​ന്പ​ർ​ക്കു മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള അ​നു​മ​തി കൈ​മാ​റി.
പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് അ​നു​മ​തി കി​ട്ടി​യ വ്യാ​ഴാ​ഴ്ച രാ​ത്രി മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ല​വു​മ​രം വൈ​ദ്യു​തി ലൈ​ൻ ത​ക​ർ​ത്ത് റോ​ഡി​ലേ​ക്ക് വീ​ണ​തി​നാ​ൽ പ​രാ​തി​ക്കാ​രി ര​ക്ഷ​പെ​ട്ടു. ഒ​രു പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ഇ​രു​ട്ടി​ലാ​ക്കു​ക​യും ഗ​താ​ഗ​തം താ​റു​മാ​റാ​കു​ക​യും ചെ​യ്തു.
ഒ​ടു​വി​ൽ വീ​ണു​കി​ട​ക്കു​ന്ന മ​ര​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത വൈ​ദ്യു​തി ബോ​ർ​ഡ് ജോ​ലി​ക്കാ​രും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് മ​രം മു​റി​ച്ചു​മാ​റ്റി വൈ​ദ്യു​തി ബ​ന്ധ​വും ഗ​താ​ഗ​ത​വും പു​ന​സ്ഥാ​പി​ച്ചു.