കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ സി​പി​എം മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, July 25, 2021 10:05 PM IST
നെ​ടു​ങ്ക​ണ്ടം: കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വ​ലി​യ​തോ​വാ​ള വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് മു​ള്ള​ൻ​കു​ഴി​യി​ൽ ഷി​ജു മാ​ത്യു​വി​നാ​ണ്(43) മ​ർ​ദ​ന​മേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ വ​ലി​യ​തോ​വാ​ള​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ജീ​പ്പി​ലെ​ത്തി​യ ഷി​ജു​വി​നെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് മ​ർ​ദി​ച്ച​ത്. പ​രി​ക്കേ​റ്റ ഷി​ജു​വി​നെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത വി​മ​ർ​ശി​ച്ച​തും സി​പി​എം നേ​താ​ക്ക​ളു​ടെ സ്ത്രീ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ നാ​ട്ടി​ൽ പ്ര​ച​രി​ച്ച​തു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പാ​ന്പാ​ടും​പാ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു​ചെ​യ്ത് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.